മാലിദ്വീപ് സ്പെഷൽ ബിസ്ക്കീമിയ
Mail This Article
×
പച്ചക്കറികൾ വേവിക്കാതെ ഉപയോഗിക്കുന്ന ഒരു സ്പെഷ്യൽ വിഭവമാണിത്. മാലിദ്വീപിലെ സ്പെഷ്യൽ ബിസ്ക്കീമിയ എങ്ങനെ തയാറാക്കാമെന്നു നോക്കാം.
ചേരുവകൾ
- മൈദ - 1 കപ്പ്
- വെള്ളം - 1/2 കപ്പ്
- ഉപ്പ് - പാകത്തിന്
- കബേജ് - 1 കപ്പ് അരിഞ്ഞത്
- സവാള - 1 കപ്പ് അരിഞ്ഞത്
- കോഴിമുട്ട - 1 പുഴുങ്ങിയത്
- കുരുമുളകു പൊടി - ആവശ്യത്തിന്
- പച്ചമുളക് ' - 2 എണ്ണം അരിഞ്ഞത്
തയാറാക്കുന്ന വിധം
വെള്ളം ചൂടാക്കി ഉപ്പും വെള്ളവുമൊഴിച്ച് തിളച്ചു വരുമ്പോൾ മൈദ ചേർത്ത് കുഴച്ചെടുക്കുക. ചപ്പാത്തി പരുവത്തിൽ കനം കുറച്ച് പരത്തി എടുക്കുക. ഇതിലേക്ക് പച്ചക്കറികളും കോഴിമുട്ടയും യോജിപ്പിച്ച് റോൾ ചെയ്തെടുക്കുക. എണ്ണയിൽ ഫ്രൈ ചെയ്തെടുക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.