നെത്തോലി ഇങ്ങനെ വറുത്തെടുക്കാം
Mail This Article
ചെറിയ മീൻ കറിവച്ചാലും വറുത്താലും നല്ല രുചിയാണ്. രുചികരമായി നെത്തോലി വറുത്തെടുക്കുന്നതെങ്ങനെയെന്നു നോക്കാം.
ചേരുവകൾ
1. നെത്തോലി -1/2കിലോ
2. വെളുത്തുള്ളിപേസ്റ്റ് -1/2ടീസ്പൂൺ
3. ഇഞ്ചി പേസ്റ്റ് -1/2ടീസ്പൂൺ
4. പച്ചമുളക് പേസ്റ്റ് -1/2ടീസ്പൂൺ
5. കറിവേപ്പില -ഒരുപിടി
6. നാരങ്ങ നീര് -1ടേബിൾസ്പൂൺ
7. അരിപ്പൊടി -1/2ടീസ്പൂൺ
8.കടലമാവ് -1/2ടീസ്പൂൺ
9.മൈദ -1/2ടീസ്പൂൺ
10.കോൺഫ്ലോർ -1ടീസ്പൂൺ
11.മീറ്റ് മസാല -1ടീസ്പൂൺ
12.മുളകുപൊടി -1ടീസ്പൂൺ
13.മല്ലിപൊടി -1/2ടീസ്പൂൺ
14.കുരുമുളകുപൊടി -1/2ടീസ്പൂൺ
15.മഞ്ഞൾപൊടി -1/4ടീസ്പൂൺ
16.വെളിച്ചെണ്ണ ആവിശ്യത്തിന്
17.ഉപ്പ് പാകത്തിന്
(സവാള, തക്കാളി, നാരങ്ങ, എന്നിവ ചെറുതായി മുറിച്ചത്. സ്റ്റിക്കിൽ ചെയ്യാനാണെങ്കിൽ ഇതു എടുത്താൽ മതി )
തയാറാക്കുന്ന വിധം
നെത്തോലി കഴുകിവൃത്തിയാക്കി എടുക്കുക. ഇതിലേക്ക് മീറ്റ് മസാല,മുളകുപൊടി,മല്ലിപ്പൊടി, കുരുമുളകുപൊടി മഞ്ഞൾപ്പൊടി എന്നിവ ചേർക്കാം. നാരങ്ങനീരും പാകത്തിന് ഉപ്പും ചേർത്ത് ഇളക്കി എടുക്കാം. വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് പേസ്റ്റ് ചേർത്തുകൊടുക്കാം.
ഇതിലേക്ക് അരിപ്പൊടി, കടലമാവ്,മൈദ,കോൺഫ്ലോർ എന്നിവ ചേർത്തു നന്നായി യോജിപ്പിച്ച് എടുക്കാം. അൽപ്പം വെള്ളം ചേർത്തു ഒന്ന് ലൂസ്ആക്കിയെടുക്കാം. അരമണിക്കൂർ എങ്കിലും മാറ്റിവയ്ക്കാം. പാനിൽ എണ്ണ ചൂടാക്കി ഒരു സ്റ്റിക്കിൽ സവാള,നെത്തോലി, തക്കാളി, നെത്തോലി, നാരങ്ങ എന്ന ഓർഡറിൽ സ്റ്റിക്ക് ഫുൾആക്കി എടുക്കാം. എണ്ണ ചൂടായി വരുമ്പോൾ കറിവേപ്പില ഫ്രൈ ചെയ്തുമാറ്റം. ഇനി സ്റ്റിക്ക് എണ്ണയിൽ ഇട്ടു തിരിച്ചും മറിച്ചും ഫ്രൈ ചെയ്ത് എടുക്കാം.