വിനാഗിരി ചേര്‍ക്കാതെ രുചിയൂറും വെളുത്തുള്ളി അച്ചാര്‍
Mail This Article
×
രുചികരമായ വെളുത്തുള്ളി അച്ചാർ ഇങ്ങനെ തയാറാക്കി നോക്കൂ.
ചേരുവകൾ
- പുളി - നാരങ്ങ വലിപ്പം
- വെളുത്തുള്ളി - 200 ഗ്രാം
- മുളകുപൊടി - 2.5 സ്പൂൺ
- ഉലുവ - 1/2 ടീസ്പൂൺ
- ജീരകം - 1/2 ടീസ്പൂൺ
- മഞ്ഞൾപ്പൊടി -1/4 ടീസ്പൂൺn
- നല്ലെണ്ണ
- ഉപ്പ്
തയാറാക്കുന്ന വിധം
- പുളി ഒരു പാത്രത്തിൽ ഇട്ടു 1/2 കപ്പ് വെള്ളം ചേർത്ത് തിളപ്പിക്കുക. ഇത് തണുപ്പിച്ച് ജ്യൂസ് മാത്രം വേർതിരിച്ചെടുക്കുക. 200 ഗ്രാം വെളുത്തുള്ളി വൃത്തിയാക്കി അതിന്റെ പകുതി (100 ഗ്രാം)
- ഒരു ബ്ലെൻഡറിൽ എടുക്കുക, മുളകുപൊടിയും തിളപ്പിച്ച് ആറിയ വെള്ളവും ചേർത്ത് അരച്ചെടുക്കുക.
- പുളി ജ്യൂസിൽ വെളുത്തുള്ളി പേസ്റ്റ് ചേർത്ത് നന്നായി ഇളക്കുക.
- ഉലുവയും ജീരകവും വറുത്ത് പൊടിക്കുക.
- ഒരു കടായിയിൽ നല്ലെണ്ണ ചൂടാക്കി ബാക്കിയുള്ള 100 ഗ്രാം വെളുത്തുള്ളി നന്നായി വറുത്തെടുത്ത് മാറ്റിവയ്ക്കുക.
- അതേ എണ്ണയിൽ കടുക് പൊട്ടിക്കുക. അതിലേക്കു പുളി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് നന്നായി വേവിക്കുക.
- ആവശ്യമായ ഉപ്പും 1/4 ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായി ഇളക്കുക. ഇത് കുറച്ച് സമയം വേവിക്കുക. വെള്ളം വറ്റി കുറുക്കി വരണം .
- ഇതിലേക്ക് ഉലുവ – ജീരകപ്പൊടിയും വറുത്ത വെളുത്തുള്ളിയും ചേർത്ത് നന്നായി ഇളക്കുക. കട്ടിയാകുന്നതുവരെ നന്നായി വേവിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.