ADVERTISEMENT

മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ പ്രിയപ്പെട്ട വ്യത്യസ്ത രുചികൾ എളുപ്പത്തിൽ തയാറാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ, കറികൾ ഇല്ലെങ്കിൽ കൂടി സാലഡിനൊപ്പം കഴിക്കാവുന്ന വ്യത്യസ്ത റൈസുകൾ പരിചയപ്പെടാം. 

 

  • പൊട്ടറ്റോ റൈസ്
  •  പനീർ മാറ്റർ റൈസ്
  • കാപ്സിക്കം മഷ്റൂം റൈസ്

തയാറാക്കുന്ന വിധം

അരി വേവിക്കാൻ 

വലിയൊരു പാനൽ വെള്ളം തിളപ്പിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് 2 കപ്പ് അരി വേവിച്ച് ഊറ്റി വയ്ക്കുക(മൂന്നിനും വേണ്ട അരി ഒന്നിച്ച് വേവിക്കുക)

 

1.പൊട്ടറ്റോ റൈസ്

ചേരുവകൾ

  • ബസ്മതി അരി വേവിച്ചത് - 2 കപ്പ് 
  • സവാള - 1 എണ്ണം 
  • ഉരുളക്കിഴങ്ങ് - 1 എണ്ണം 
  • ഇഞ്ചി അരിഞ്ഞത് - 1 /4 ടീസ്പൂൺ 
  • വെളുത്തുള്ളി അരിഞ്ഞത് -1/2 ടീസ്പൂൺ 
  • പച്ചമുളക് അരിഞ്ഞത് - 1/2 ടീസ്പൂൺ 
  • വെളിച്ചെണ്ണ - 1½ ടേബിൾസ്പൂൺ 
  • കടുക് - 1 ടീസ്പൂൺ 
  • ജീരകം - 1/4 ടീസ്പൂൺ 
  • മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ 
  • മുളകുപൊടി -1/2 ടീസ്പൂൺ 
  • മല്ലിപ്പൊടി -1/4  ടീസ്പൂൺ 
  • ജീരകപ്പൊടി - 1/4 ടീസ്പൂൺ 
  • നാരങ്ങാനീര് - 1 ടേബിൾസ്പൂൺ 
  • കറിവേപ്പില –  ആവശ്യത്തിന് 
  • മല്ലിയില – ആവശ്യത്തിന് 
  • ഉപ്പ് – ആവശ്യത്തിന്

 തയാറാക്കുന്ന വിധം

ഒരു പാൻ ചൂടാക്കി കടുക് പൊട്ടിച്ച് ജീരകം, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, പച്ചമുളക്,സവാള എന്നിവ ചേർത്ത് വഴറ്റി അതിലേക്ക് അരിഞ്ഞ ഉരുളക്കിഴങ്ങും ചേർത്തിളക്കി വഴറ്റി വേവിച്ച്മസാലപ്പൊടികളും ചേർത്ത് മൂപ്പിച്ച ശേഷം, നാരങ്ങാനീരും വേവിച്ച അരിയും ചേർത്ത് ഇളക്കി യോജിപ്പിച്ച് ,ചൂടോടെ മല്ലിയിലയും കൂടി ചേർത്ത് ഇളക്കി ഉപയോഗിക്കുക.

 

2.പനീർ മാറ്റർ റൈസ്

ചേരുവകൾ

  • വേവിച്ച ബസ്മതി അരി - 2 കപ്പ് 
  • പനീർ - 50 ഗ്രാം 
  • ഗ്രീൻപീസ് - 1/4 കപ്പ് 
  • സവാള അരിഞ്ഞത് - 2 ടേബിൾസ്പൂൺ 
  • വെളുത്തുള്ളി അരിഞ്ഞത് - 1/2 ടീസ്പൂൺ 
  • ഇഞ്ചി അരിഞ്ഞത് - 1/4 ടീസ്പൂൺ 
  • പച്ചമുളക് അരിഞ്ഞത് - 1/2 ടീസ്പൂൺ 
  •  നെയ്യ് - 1 ടേബിൾസ്പൂൺ 
  • ഗരംമസാലപ്പൊടി - 1/4 ടീസ്പൂൺ 
  • തൈര് - 1 ടേബിൾസ്പൂൺ 
  • ഉപ്പ് – ആവശ്യത്തിന്
  • മല്ലിയില – ആവശ്യത്തിന് 
  • പുതിനയില – ആവശ്യത്തിന് 

 ഹോൾ സ്പൈസസ്

  • കറുകപ്പട്ട – ഒരു ചെറിയ കഷ്ണം 
  • പെരുംജീരകം - 1/4 ടീസ്പൂൺ 
  • കുരുമുളക് - 4 എണ്ണം 
  • ഗ്രാമ്പൂ  - 3 എണ്ണം
  • ഏലയ്ക്ക - 1 എണ്ണം
  • തക്കോലം  – ഒരു ചെറിയ കഷണം 
  • ബേ ലീഫ് - 1 എണ്ണം 

തയാറാക്കുന്ന വിധം

ഒരു പാനിൽ നെയ്യ് ചൂടാക്കി പനീർ ചെറുതായി വറുത്ത് മാറ്റിയശേഷം, ഹോൾ സ്പൈസസ് ചേർത്ത് മൂപ്പിച്ച് അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്,ഗ്രീന്‍പീസ്, സവാള എന്നിവ ചേർത്ത് വഴറ്റി ഗരംമസാലപ്പൊടിയും വറുത്ത പനീറും വേവിച്ച അരിയും  ചേർത്ത് ഇളക്കി യോജിച്ച് മല്ലിയിലയും പുതിനയിലയും വിതറുക.

 

3.കാപ്സിക്കം മഷ്റൂം റൈസ്

ചേരുവകൾ     

  •  വേവിച്ച ബസ്മതി അരി - 2 കപ്പ് 
  • മഷ്റൂം - 6 എണ്ണം 
  • കാപ്സിക്കം(3 കളർ) - 1/2 ഭാഗം വീതം
  • സെലറി - 1½ ടേബിൾസ്പൂൺ 
  • വെളുത്തുള്ളി - 1 ടേബിൾസ്പൂൺ 
  • കുരുമുളകുപൊടി - 1/2 ടീസ്പൂൺ 
  • വെളിച്ചെണ്ണ - 1½ ടേബിൾസ്പൂൺ 
  • ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

പാനിൽ വെളിച്ചെണ്ണ ചൂടാക്കിയശേഷം സെലറി, വെളുത്തുള്ളി,എന്നിവ വഴറ്റി മഷ്റൂം കാപ്സിക്കം എന്നിവ ആവശ്യത്തിന് ഉപ്പും ചേർത്ത് ചെറുതീയിൽ അടച്ചുവെച്ച് വേവിച്ചെടുക്കുക. വേവിച്ച അരി, കുരുമുളകുപൊടി എന്നിവ ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച്, അല്പം സെലറി കൂടി വിതറുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com