ബീഫ് കറിയെ തോൽപിക്കും വെണ്ടയ്ക്ക കറി!
Mail This Article
×
ചോറിനൊപ്പം വെണ്ടയ്ക്കകറി ഇങ്ങനെ തയാറാക്കി കഴിച്ചു നോക്കൂ, ചോറിനൊപ്പം മാത്രമല്ല അപ്പം, ചപ്പാത്തി എന്നിവയ്ക്കും കറിയായി ഉപയോഗിക്കാം.
ചേരുവകൾ
- വെണ്ടയ്ക്ക -1/2 കിലോ
- കടുക് -1/2 ടീസ്പൂൺ
- ഉഴുന്ന് -1/4 ടീസ്പൂൺ
- ഉണക്കമുളക് -1എണ്ണം
- സവാള -2 ഇടത്തരം
- തക്കാളി -1ചെറുത്
- പച്ചമുളക് -1എണ്ണം
- മഞ്ഞൾപ്പൊടി -1/4 ടീസ്പൂൺ
- മുളകുപൊടി -1ടീസ്പൂൺ
- തൈര് - 3 ടേബിൾസ്പൂൺ
- തേങ്ങ - 1/2 മുറി
- കശുവണ്ടി - 12 എണ്ണം
- കറിവേപ്പില -2 തണ്ട്
- വെളിച്ചെണ്ണ – ആവശ്യത്തിന്
- ഉപ്പ് – പാകത്തിന്
- ചൂട് വെള്ളം – ആവശ്യത്തിന്
തയാറാക്കുന്ന വിധം
- വെണ്ടയ്ക്ക കഴുക്കി വൃത്തിയാക്കി വട്ടത്തിൽ അരിഞ്ഞു എണ്ണയിൽ വറത്തു മാറ്റിവയ്ക്കാം. കശുവണ്ടി, തേങ്ങ എന്നിവ ചൂട് വെള്ളം ചേർത്ത് മഷിപോലെ അരച്ച് മാറ്റിവയ്ക്കുക.
- ഒരു പത്രത്തിൽ മൂന്ന് ടേബിൾസ്പൂൺ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ഇതിലേക്ക് ഉഴുന്നും ഉണക്കമുളകും ചേർക്കുക. സവാള അരിഞ്ഞത് ചേർത്ത് വഴറ്റുക. അരിഞ്ഞ തക്കാളിയും പച്ചമുളകും ചേർത്ത് വഴറ്റി എടുക്കാം. മഞ്ഞൾപ്പൊടിയും മുളകുപൊടിയും ചേർത്ത് മൂപ്പിച്ചെടുക്കുക. ഇതിലേക്ക് അരച്ചുവച്ചിരിക്കുന്ന തേങ്ങ, കശുവണ്ടി പേസ്റ്റ് ചേർക്കുക. തിളക്കുമ്പോൾ തൈരും ഒഴിച്ച് വറുത്തു വെച്ചിരിക്കുന്ന വെണ്ടയ്ക്ക ചേർത്ത് യോജിപ്പിക്കുക. തിളക്കുമ്പോൾ കറിവേപ്പിലയും പച്ചവെളിച്ചണ്ണയും ചേർത്ത് ഇറക്കി വയ്ക്കുക.
Note - ആദ്യം വെണ്ടയ്ക്ക വറുക്കുന്നത് വേണമെങ്കിൽ ഒഴിവാക്കാം, കറിയിൽ വെണ്ടയ്ക്ക വറുക്കാതെ ചേർത്തശേഷം പത്തുമിനിറ്റ് വേവിച്ചെടുത്താലും മതി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.