കോവയ്ക്കാ മസാലക്കറി നിസ്സാരക്കാരനല്ല!
Mail This Article
ചോറിനും ചപ്പാത്തിക്കും ഒരുപോലെ കോമ്പിനേഷൻ ഈ കോവയ്ക്ക മസാല കറി.
ചേരുവകൾ
- കോവയ്ക്ക - 200 ഗ്രാം
- നാളികേരം ചിരകിയത് - 1/2 കപ്പ്
- കുരുമുളക് - 1 ടീസ്പൂൺ
- വെള്ളം - 1/2 കപ്പ്
- എണ്ണ - 2 ടേബിൾസ്പൂൺ
- ഉപ്പ് - 1/2 ടീസ്പൂൺ
- മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
- കടുക് -1/2 ടീസ്പൂൺ
- ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - 1 ടേബിൾസ്പൂൺ
- എണ്ണ - 2 ടേബിൾസ്പൂൺ
- മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
- മല്ലിപ്പൊടി - 1 ടീസ്പൂൺ
- മുളകുപൊടി -1 ടീസ്പൂൺ
- തക്കാളി ചെറുതായി അരിഞ്ഞത് - 2 വലുത്
- ഉപ്പ് - 1 ടീസ്പൂൺ
- വെള്ളം - 1 കപ്പ്
തയാറാക്കുന്ന വിധം
തേങ്ങ, കുരുമുളക് എന്നിവ അരക്കപ്പ് വെള്ളം ചേർത്ത് പേസ്റ്റ് പോലെ അരച്ചെടുക്കുക.
ഒരു പാനിൽ 2 ടേബിൾ സ്പൂൺ എണ്ണ ചൂടാക്കി അതിലേക്ക് നീളത്തിൽ അരിഞ്ഞു വച്ചിരിക്കുന്ന കോവയ്ക്ക ചേർത്ത് നന്നായി വഴറ്റുക. 1/4 ടീസ്പൂൺ ഉപ്പ്, 1/4 ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർക്കുക. 5 മുതൽ 7 മിനിട്ട് വരെ ഇത് നന്നായി വഴറ്റിയെടുക്കുക.കോവക്ക നന്നായി സോഫ്റ്റ് ആയി വരുന്നതുവരെ വരെ ഇളക്കി കൊടുക്കുക. ശേഷം കോരി മാറ്റുക.
അതേ എണ്ണയിലേക്ക് അരടീസ്പൂൺ കടുക്, 1/4 ടീസ്പൂൺ ജീരകം എന്നിവ ചേർത്ത് പൊട്ടിച്ചെടുക്കുക. ഇതിലേക്ക് ചെറുതായി അരിഞ്ഞ സവാള ചേർത്ത് വഴറ്റുക. ഇതിലേക്ക് എടുത്തു വച്ചിരിക്കുന്ന ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റി കൊടുക്കുക. അൽപം എണ്ണ ചേർത്ത് അതിലേക്ക് മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, മുളകുപൊടി എന്നിവ ചേർത്ത് മൂപ്പിച്ചെടുക്കുക. മസാലകളുടെ പച്ചമണം മാറുന്നതുവരെ ഇളക്കുക. ഇതിലേക്ക് തക്കാളി ചേർക്കുക. ഒരു ടീസ്പൂൺ ഉപ്പ് ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം മൂടിവെച്ച് വേവിക്കുക തക്കാളി വെന്തു ഉടയുന്നത് വരെ വേവിക്കണം. തവികൊണ്ട് തക്കാളി ഉടച്ച് കൊടുക്കാവുന്നതാണ്. ഇതിലേക്ക് നേരത്തെ വറുത്തു വച്ചിരിക്കുന്ന കോവയ്ക്ക കൂടെ ചേർത്ത് നന്നായി യോജിപ്പിക്കുക.നേരത്തെ അരച്ചുവെച്ചിരിക്കുന്ന തേങ്ങ കൂടി ഇതിലേക്ക് ചേർക്കുക .ഒപ്പം ഒരു കപ്പ് വെള്ളം കൂടി ചേർക്കുക. നന്നായി മിക്സ് ചെയ്തു അത് മൂടിവെച്ച് വേവിക്കുക. ചാറ് അല്പം കുറുകി വന്നാൽ തീ ഓഫ് ചെയ്യാവുന്നതാണ്. ചോറിന്റെയോ ചപ്പാത്തിയുടെയോ കൂടെ വിളംമ്പാം.