നല്ല രുചികരമായ നാടൻ മീൻ കറി ഇങ്ങനെ തയാറാക്കാം
Mail This Article
സാധാരണ മീന്‍ കറി വെച്ചു കഴിയുമ്പോള്‍ നല്ല പുളി കിട്ടണമെങ്കില്‍ ഒരു ദിവസമെങ്കിലും കഴിയണം. എന്നാല്‍ അന്നമ്മചേടത്തിയുടെ മീന്‍ കറി വയ്ക്കുന്ന രീതി ഒന്നു പരീക്ഷിച്ചു നോക്കൂ. നല്ല രുചികരമായ നാടന്‍ മീന്‍കറി
ചേരുവകൾ
- മീന്‍ – 2 കിലോ
- കുടം പുളി – 10 എണ്ണം, ഒന്നര കപ്പ് വെള്ളത്തില്‍ ഇട്ട് തിളപ്പിച്ചത് (കറിക്കു വേണ്ട പുളിയുടെ ആവശ്യാനുസരണം എണ്ണം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം)വെളുത്തുള്ളി, ഇഞ്ചി, ഉലുവ, മഞ്ഞള്‍പ്പൊടി, ഉപ്പ്, മുളകുപൊടി, കാശ്മീരി ചില്ലി, പുളി, കറിവേപ്പില, കടുക്, ഉലുവ – ആവശ്യം അനുസരിച്ച്
തയാറാക്കുന്ന വിധം
വെളിച്ചെണ്ണ ചൂടാക്കിയ ശേഷം ആവശ്യത്തിന് കടുക് പൊട്ടിക്കുക. ശേഷം അല്‍പം ഉലുവ ഇടുക. പിന്നാലെ ആവശ്യത്തിനു കറിവേപ്പില, ചതച്ച ഒരു വലിയ കഷ്ണം ഇഞ്ചി, ഒരു തുടം വെളുത്തുള്ളി എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. നന്നായി മൂപ്പിച്ച ശേഷം 4 ടേബിള്‍ സ്പൂണ്‍ മുളകു പൊടിയും 6 ടേബിള്‍ സ്പൂണ്‍ കാശ്മീരി മുളകു പൊടിയും ഒരു ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കുക. പൊടി മൂത്തു വന്ന ഉടനെ തന്നെ കുടംപുളി ഉരുക്കിയ വെള്ളം ഒഴിക്കുക.
വെള്ളം തിളച്ച ഉടനെ മീന്‍ കഷ്ണങ്ങള്‍ ഇടുക. നന്നായി ഇളക്കി കഷ്ണങ്ങളില്‍ മസാല പുരണ്ട ശേഷം അല്‍പം കറിവേപ്പില ഇട്ട് മൂടി വയ്ക്കുക. വേവുന്നതിനനുസരിച്ച് ഇളക്കി കൊടുക്കുക. 20 മിനിറ്റിനുള്ളിൽ കറി റെഡി.
Note : മീൻ വൃത്തിയാക്കിയ ശേഷം ഉളുമ്പ് മണം മാറാൻ കാപ്പിപ്പൊടി ഉപയോഗിച്ച് കൈയും പാത്രങ്ങളും കഴുകിയാൽ മതി.
English Summary: Nadan Fish Curry Kerala Recipe