ADVERTISEMENT

പൊറോട്ടയും ബീഫും!....നാടൻ രുചിയിൽ വളരെ എളുപ്പത്തിൽ വ്യത്യസ്തമായ രുചിയിൽ തയാറാക്കിയാലോ?

ചേരുവകൾ

  •  ബീഫ്                              -1 കിലോ
  •  സവാള                            -5എണ്ണം 
  •  വെളുത്തുള്ളി ചതച്ചത്        -1ടീസ്പൂൺ 
  •  ഇഞ്ചി ചതച്ചത്                  -1ടീസ്പൂൺ
  •  പച്ചമുളക് ചതച്ചത്             -1ടീസ്പൂൺ
  •  തക്കാളി                           - 1വലുത് 
  •  കറിവേപ്പില                       - 3 തണ്ട് 
  •  മല്ലിയില                           - ഒരുപിടി
  •  പുതിനയില                      - 1 ടേബിൾസ്പൂൺ
  •  പെരുംജീരകം                   - 1 ടീസ്പൂൺ
  •  ഉലുവ   (ആവശ്യമെങ്കിൽ)          -1/2 ടീസ്പൂൺ
  •  മഞ്ഞൾപ്പൊടി                     -1/2 ടീസ്പൂൺ
  •  മുളകുപൊടി                      -1/2ടീസ്പൂൺ
  •  മല്ലിപ്പൊടി                         -1ടീസ്പൂൺ
  •  കുരുമുളകുപൊടി              -3/4ടീസ്പൂൺ
  •  മീറ്റ് മസാലപ്പൊടി              -11/2 ടീസ്പൂൺ
  •  ഉപ്പ്                                 - പാകത്തിന്
  •  വെളിച്ചെണ്ണ             - 31/2 ടേബിൾസ്പൂൺ 
  •  പൊറോട്ട                  -2 എണ്ണം 
  •  വാഴയില                   - ഒരെണ്ണം

 തയാറാക്കുന്ന വിധം

  •  കഴുകി വൃത്തിയാക്കിയ ബീഫ്  ചെറുതായി അരിഞ്ഞ്  കുക്കറിൽ ഇടുക. കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും കാൽ ടീസ്പൂൺ കുരുമുളകു പൊടിയും പാകത്തിന് ഉപ്പും രണ്ട് തണ്ട് കറിവേപ്പിലയും അൽപം വെള്ളവുംഒഴിച്ച് മൂന്ന് വിസിൽ വരുന്നതുവരെ വേവിക്കുക.
  • ഒരു ചട്ടി ചൂടാക്കി അതിലേക്ക് മൂന്ന് ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ഉലുവ ഇട്ട് മൂപ്പിച്ചെടുക്കുക. എടുത്തു വച്ചിരിക്കുന്ന സവാള ചെറുതായി അരിഞ്ഞ് വഴറ്റി എടുക്കാം. ഇതിലേക്ക് തക്കാളി ചെറുതായി അരിഞ്ഞ് ചേർത്തുകൊടുക്കാം. ഒരു തണ്ട് കറിവേപ്പിലയും കൂടി ചേർക്കാം. പച്ചമുളക് വെളുത്തുള്ളി,  ഇഞ്ചി എന്നിവ ചേർത്ത് പച്ചമണം  മാറുന്നതുവരെ ഇളക്കിക്കൊടുക്കുക. മല്ലിയിലയും പുതിനയിലയും  ചേർക്കാം. കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, മല്ലിപ്പൊടി മുളകുപൊടി എന്നിവ ചേർത്ത് മൂപ്പിച്ചെടുക്കുക. പാകത്തിന് ഉപ്പും ചേർത്ത് ബീഫ് വേവിച്ച് വെള്ളം ഇതിലേക്ക് ഒഴിച്ചുകൊടുക്കുക. അര ടീസ്പൂൺ കുരുമുളകുപൊടി ചേർക്കുക.

 

  • ചാറു കുറുകി വരുമ്പോൾ വേവിച്ച ബീഫും ചേർത്തു നന്നായി ഇളക്കുക.  എടുത്തു വെച്ചിരിക്കുന്ന മീറ്റ് മസാല ചേർത്ത് കൊടുക്കുക. എല്ലാംകൂടെ അഞ്ചുമിനിറ്റ്  വഴറ്റി എടുത്ത് തീ  ഓഫ് ചെയ്യാം.
  • ഒരു പാൻ ചൂടാക്കി അതിലേക്ക് പൊറോട്ട  ചൂടാക്കുക. വാഴയില വാട്ടിയെടുക്കുക. വാഴയിലയിൽ ഒരു പൊറോട്ടയും അതിനുമുകളിൽ ബീഫും മുകളിൽ ഒരു പൊറോട്ടയും വയ്ക്കുക. നന്നായി വള്ളി ഉപയോഗിച്ച് കെട്ടുക. പാൻ ചൂടാക്കി കിഴി അതിലേക്ക് ഇട്ട് കൊടുക്കുക. ചൂടായി വരുമ്പോൾ അര ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുത്തു ആവി വരുമ്പോൾ തീ ഓഫ് ചെയ്യാം.  നാടൻ പൊറോട്ടകിഴി റെഡി.

English Summary: Kizhiporotta, Beef Kizhiparotta , Beef and Parotta Special Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com