എണ്ണ കുറച്ച് ഗ്രിൽ ചെയ്തെടുക്കുന്ന രുചികരമായ മീൻ
Mail This Article
അവ്നും ഗ്രില്ലും ഇല്ലാതെ തവയിൽ തന്നെ ഗ്രിൽ ചെയ്തെടുക്കുന്ന രുചികരമായ മീൻ, ഒപ്പം വേവിച്ച പച്ചക്കറികളും. എണ്ണ കുറവായതുകൊണ്ട് തന്നെ തീൻമേശയിൽ രുചിക്കും വൈവിധ്യത്തിനും അപ്പുറം ആരോഗ്യവും വിളമ്പാം.
ചേരുവകൾ
മീൻ - 1 മീൻ
പാപ്രിക്ക പൗഡർ - 1 ടീസ്പൂൺ
മുളകുപൊടി - 1 ടീസ്പൂൺ
മല്ലിപ്പൊടി - 1/4 ടീസ്പൂൺ
മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
വെളുത്തുള്ളി - 8 അല്ലി
ഒലിവ് ഓയിൽ - 1 ടീസ്പൂൺ
അറബിക് മസാല - 1/2 ടീസ്പൂൺ
ഡ്രൈ പാഴ്‌സി ലീഫ്സ് - 1/4 ടീസ്പൂൺ
ബട്ടർ - 1 ടീസ്പൂൺ
പച്ചക്കറികൾ ആവശ്യത്തിന്
കാരറ്റ്
കോളിഫ്ലവർ
ബേബി പൊട്ടറ്റോ
ചെറി ടൊമാറ്റോ
ബ്രോക്കോളി
തയാറാക്കുന്ന വിധം
▪️ മസാലപ്പൊടികളും ഒലീവ് ഓയിലും ചതച്ച വെളുത്തുള്ളിയും പാഴ്‌സിയും ഉപ്പും ചേർത്ത് നല്ലതുപോലെ കുഴച്ചെടുത്ത് കഴുകി വൃത്തിയാക്കി വരഞ്ഞ മീനിൽ തേച്ചുപിടിപ്പിച്ച് ഒരു മണിക്കൂർ വയ്ക്കുക.
▪️ ചുവടു കട്ടിയുള്ള ഒരു പാനിൽ ബട്ടർ ഉരുക്കി ചെറുതായരിഞ്ഞ വെളുത്തുള്ളി മൂപ്പിച്ച ശേഷം മീൻ ചേർത്ത് ചെറുതീയിൽ ഇരുവശങ്ങളും പാകപ്പെടുത്തിയെടുക്കുക.
▪️ തിളച്ച വെള്ളത്തിലേക്ക് പച്ചക്കറികളും ഉപ്പും പച്ചക്കറികളുടെ നിറം നഷ്ടപ്പെടാതിരിക്കാൻ അല്പം പഞ്ചസാരയും ചേർത്ത് വേവിച്ച് ഊറ്റിയെടുത്തു താല്പര്യമുണ്ടെങ്കിൽ മീൻ ഗ്രിൽ ചെയ്ത് പാനിലുള്ള എണ്ണയിൽ ചെറുതായി വഴറ്റുക.