ചിക്കൻ സമോസ സിംപിളാണ്!
Mail This Article
×
നാലുമണി പലഹാരങ്ങളിൽ സൂപ്പർ ഹിറ്റ് പലഹാരമാണ് സമോസ. ഏറു പടക്കത്തിന്റെ പുറം മോടിയാണ് അതിന്റെ ഭംഗി! ഉള്ളിലെ മസാല റെഡിയാക്കാൻ എളുപ്പമാണെങ്കിലും ഇതിന്റെ ഷീറ്റ് പലരും കടകളിൽ നിന്നും വാങ്ങുകയാണ് ചെയ്യുന്നത്. എളുപ്പത്തിൽ ചിക്കൻ സമോസ വീട്ടിൽ തന്നെ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചേരുവകൾ
- മൈദ –1 കപ്പ്
- ബോൺലെസ്സ് ചിക്കൻ -1 കപ്പ്
- സവാള – 1 വലുത്
- പച്ചമുളക് – 1
- ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
- ഗരം മസാല – 1 ടീ സ്പൂൺ
- മുളകുപൊടി- 1 ടീ സ്പൂൺ
- മല്ലിപ്പൊടി -1 1/2 ടീ സ്പൂൺ
- മഞ്ഞൾപ്പൊടി - 1/2 ടീ സ്പൂൺ
- കുരുമുളകുപൊടി - 1/2 ടീ സ്പൂൺ
- മല്ലിയില അരിഞ്ഞത് – 2 ടേബിൾ സ്പൂൺ
- എണ്ണ – വറുക്കാൻ ആവശ്യത്തിന്
- ഉപ്പ് – ആവശ്യത്തിന്
സമോസ ഷീറ്റ്
- മൈദയിൽ ആവശ്യത്തിന് ഉപ്പും വെള്ളവും ഒഴിച്ച് ചപ്പാത്തിക്ക് എന്നപോലെ കുഴച്ച് മയപ്പെടുത്തിയ ശേഷം പത്ത് മിനിറ്റ് മൂടി വയ്ക്കുക.
- അതിന് ശേഷം കുഴച്ചു വെച്ച മാവ് ചെറിയ ഉരുളകൾ ആക്കുക. ഓരോ ഉരുളയും ചപ്പാത്തിയുടെ ആകൃതിയിൽ കട്ടി കുറച്ചു പരത്തി എടുക്കുക. പകുതിയായി മുറിച്ചെടുക്കാം. ചൂടായ തവയിൽ നാല് അഞ്ച് സെക്കൻഡ് ഇട്ട് എടുക്കുക. സമോസ ഷീറ്റ് റെഡി.
ചിക്കൻ ഫില്ലിംഗ്
- ചിക്കൻ ഉപ്പും കുരുമുളകു പൊടിയും ചേർത്തു വേവിക്കുക. തണുത്തതിന് ശേഷം ചിക്കൻ ചെറുതായി പിച്ചി കീറി വയ്ക്കുക.
- ഒരു പാനിൽ രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് സവാള ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എല്ലാം ചേർത്ത് വഴറ്റുക. എല്ലാം നന്നായി വഴന്നശേഷം പിച്ചിവച്ച ചിക്കൻ ചേർത്ത് അഞ്ചു മിനിറ്റ് വഴറ്റിയ ശേഷം ഗരം മസാല, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി എന്നിവ ചേർത്ത് വീണ്ടും വഴറ്റുക. മസാല ചിക്കനിൽ നന്നായി പിടിച്ചുകഴിഞ്ഞാൽ മല്ലിയില ചേർത്ത് ഇറക്കിവയ്ക്കുക.
- ഒരു ടേബിൾ സ്പൂൺ മൈദ വെള്ളത്തിൽ കലക്കി വയ്ക്കുക.
- തയാറാക്കിയ സമോസ ഷീറ്റ് കോൺ ആകൃതിയിൽ മടക്കി ഒരു സ്പൂൺ ചിക്കൻ ഫില്ലിങ് നിറയ്ക്കുക . കലക്കി വെച്ച മൈദ കൂട്ട് സൈഡിൽ തേച്ച് ഒട്ടിച്ചെടുക്കുക. ഒരു ചീനചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാക്കുക. ചൂടായ എണ്ണയിൽ സമോസ ഓരോന്നായി ഇട്ട് ഗോൾഡൻ കളർ ആകുന്നത് വരെ വറുക്കുക. ഈസി ചിക്കൻ സമോസ റെഡി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.