ADVERTISEMENT

വറുത്തെടുത്ത കത്തരിക്ക, ആവശ്യത്തിന് മസാല ചേർത്ത്... കട്ടതൈരിൽ !  ഈ ഒരു കറി മതി ഒരു പ്ലേറ്റ് ചോറുണ്ണാൻ.

ചേരുവകൾ:

  • കത്തരിക്ക - 1 വലുത്
  • സവാള - 1 
  • വെളുത്തുള്ളി - 4  
  • ഇഞ്ചി - ചെറിയ കഷണം
  • തൈര് - 2 ടേബിൾസ്പൂൺ
  • കാശ്മീരി മുളകുപൊടി - 1 ടീസ്പൂൺ
  • മല്ലിപ്പൊടി - 1– 1 /2 ടീസ്പൂൺ
  • ജീരകം പൊടിച്ചത് - 1 /4  ടീസ്പൂൺ
  • മഞ്ഞൾപ്പൊടി - 1 /2  ടീസ്പൂൺ 
  • ഗരം മസാല - 1 /4  ടീസ്പൂൺ
  • ചാട്ട് മസാല - 1 /4  ടീസ്പൂൺ
  • തൈര് - ഒരു മീഡിയം ബൗൾ

തയാറാക്കുന്ന വിധം

 മസാല മിക്സ് തയാറാക്കുന്ന വിധം:

  • കത്തരിക്ക കനം കുറഞ്ഞ കഷണങ്ങളായി മുറിച്ച് എടുക്കുക. ശേഷം കുറച്ച് ഉപ്പു ചേർത്ത് ഒരു പാനിൽ ചൂടായ എണ്ണയിലിട്ട് ഓരോ പീസും വറത്ത് മാറ്റി വയ്ക്കുക. ഈ എണ്ണയിൽ  വെളുത്തുള്ളിയും ഇഞ്ചിയും ചേർത്ത് നന്നായി വഴറ്റുക, ശേഷം ഉള്ളി ചേർത്ത് വഴറ്റുക. ഇതിലേക്ക്  മസാല ചേർത്ത് നന്നായി മൂപ്പിച്ചെടുക്കുക, ശേഷം 2 ടേബിൾസ്പൂൺ  തൈര് 1 ടേബിൾസ്പൂൺ  വെള്ളം എന്നിവ ചേർത്ത് യോജിപ്പിച്ച് ഈ മസാല മിക്സിൽ ചേർത്ത്  നന്നായി യോജിപ്പിക്കുക. ഇനി ഇതിലേക്ക് വറുത്തു വച്ചിരിക്കുന്ന കത്തരിക്ക കഷണങ്ങൾ ഇട്ടു ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക.
  • നടുക്കത്തെ ലയർ: തൈര്. ഒരു മീഡിയം ബൗൾ തൈരിൽ ആവശ്യത്തിനു ഉപ്പും  2 ടേബിൾസ്പൂൺ വെള്ളം വെള്ളവും ചേർത്ത് യോജിപ്പിച്ചെടുത്തത്.
  • ഏറ്റവും മുകളിൽ : കടുക് താളിച്ചു ഒഴിക്കാം. ഒരു ടേബിൾസ്പൂൺ കടുക്, രണ്ട്  ഉണക്കമുളക്, ഒരു പിടി കറിവേപ്പില,  ഒരു ടീസ്പൂൺ ജീരകം എന്നിവ എണ്ണയിൽ വറുത്തെടുത്ത് കറിയിലേക്ക് ചേർക്കാം.

മൂന്ന് അടുക്കുകളായി വേണം ഇത് സെറ്റ് ചെയ്യാൻ

ഏറ്റവും താഴെ കത്തരിക്ക മസാല മിക്സ് അതിന് മുകളിൽ തൈര്, ഏറ്റവും മുകളിൽ താളിച്ചു ഒഴിക്കുന്ന മിക്സ്.

English Summary: Curd Brinjal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com