ADVERTISEMENT

പോഷകമൂല്യങ്ങൾ കുറവും കാലറി കൂടതലുമുള്ള ആരോഗ്യകരമല്ലാതെ പുറത്തു നിന്നും മേടിക്കുന്ന ജങ്ക് ഫുഡിനോട് ബൈ പറയാൻ സമയമായി.രുചി ഒട്ടും കുറയാതെ വീട്ടിൽ തന്നെ നല്ല അസ്സൽ ഷവർമ തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം.

ചേരുവകൾ 

  • ഖുബൂസ് /ചപ്പാത്തി – ആവശ്യത്തിന്
  • ചിക്കൻ (എല്ല് ഇല്ലാത്തത് ) – 7 കഷണം
  • കാബേജ് – ചെറിയ കഷ്ണം 
  • തക്കാളി – 1
  • സവോള – ചെറിയ കഷ്ണം 
  • ലറ്റ്യൂസ് 
  • ഫ്രഞ്ച്  ഫ്രൈസ് 
  • ഉപ്പിലിട്ട കാരറ്റ് കുക്കുമ്പർ
  • തൈര് – ഒന്നര ടീസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന് 
  • ഓയിൽ – ആവശ്യത്തിന് 
  • ചെറുനാരങ്ങ നീര് – പകുതി
  • ഇഞ്ചിചതച്ചത് – ഒരു ടീസ്പൂൺ 
  • വെളുത്തുള്ളി ചതച്ചത്  – ഒരു ടീസ്പൂൺ 
  • മുളകുപൊടി – ഒരു ടീസ്പൂൺ 
  • മല്ലിപ്പൊടി – കാൽ ടീസ്പൂൺ 
  • മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ 
  • കുരുമുളക് പൊടി – കാൽ ടീസ്പൂൺ 
  • ഗരംമസാല – കാൽ ടീസ്പൂൺ 

തയാറാകുന്ന വിധം 

  • ഒരുപാത്രത്തിൽ ചിക്കൻ  എടുത്ത്  മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, ഗരംമസാല, കുരുമുളകുപൊടി, ഇഞ്ചി – വെളുത്തുളളി പേസ്റ്റ് എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. പതിനഞ്ചു മിനിറ്റ് മാറ്റി വയ്ക്കുക. ആ സമയം കൊണ്ട് ഫ്രഞ്ച് ഫ്രൈസ് ഫ്രൈ ചെയ്ത് എടുക്കാം. പതിനഞ്ചു മിനിറ്റിനു ശേഷം ചിക്കനും ഫ്രൈ ചെയ്ത് എടുക്കുക. 
  • ഒരു ചുട്ട ടേസ്റ്റ് കിട്ടാനായി ചെറിയ കഷ്ണം ചിരട്ട കത്തിക്കുക,  ഒരു പാത്രത്തിൽ ചിക്കൻ ഇട്ടു അതിൽ ഒരു ചെറിയ പാത്രത്തിൽ കത്തിച്ച ചിരട്ടയും കുറച്ച് ഓയിൽ ഒഴിച്ച് കുറച്ച് നേരം മുടിവെക്കുക ശേഷം തുറന്ന് ചിക്കൻ ചെറിയ പീസ് ആക്കി മുറിച്ചെടുക്കുക.
  • ഷവര്മയിലേക്ക് ആവശ്യമായ ഗാർലിക്ക് സോസ് ഉണ്ടാക്കാനായി വെളുത്തുള്ളി 3 എണ്ണം,  2 മുട്ടയുടെ വെള്ള, ചെറുനാരങ്ങ നീര് പുളിക്കാവശ്യത്തിന്, കട്ടികൂട്ടാൻ ആവശ്യത്തിന് ഓയിൽ ചേർത്ത് അടിച്ചെടുക്കാം. ഉപ്പ് ആവശ്യത്തിന് ചേർക്കാം.
  • ഇനി ഒരു പാത്രം  എടുത്ത്  അരിഞ്ഞെടുത്ത കാബേജ്, സവാള,  തക്കാളി, ലറ്റ്യൂസ്, ചിക്കൻ ചെറിയ പീസ് ആക്കിയതും തയാറാക്കിയ ഗാർലിക് സോസും ചേർത്ത് നന്നായി യോജിപ്പിക്കുക. ഷവർമ മിക്സ്‌ റെഡി.
  • ഇനി ഖുബൂസ്/ചപ്പാത്തി  എടുത്ത് അതിൽ ഗാർലിക്ക് സോസ് നന്നായി പുരട്ടി കൊടുക്കുക ശേഷം എടുത്ത് വെച്ച ഷവർമ മിക്സ്‌  ഉപ്പിലിട്ട ക്യാരറ്റും/കുക്കുമ്പറും,  ഫ്രഞ്ച് ഫ്രൈസും ചേർത്ത് ഷവർമ റോൾ ചെയ്ത് എടുക്കാം.

English Summary: Chicken Shawarma Home Made Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com