ചൂടോടെ ആവി പറക്കുന്ന ബീഫ് പൊറോട്ട പൊതി റെഡി!
Mail This Article
×
പൊറോട്ടയും ബീഫും...എളുപ്പത്തിൽ "ബീഫ് പൊതി പൊറോട്ട പൊള്ളിച്ചത്" എങ്ങനെ തയാറാക്കാമെന്നു നോക്കാം.
ചേരുവകൾ
- ബീഫ് - 1 കിലോ ചെറുതായി അരിഞ്ഞത്
- സവാള - 3 വലുത്
- തക്കാളി - 1 വലുത്
- ഇഞ്ചി - ഒരു ചെറിയ കഷ്ണം
- വെളുത്തുള്ളി - 10 അല്ലി
- പച്ചമുളക് - 4 എണ്ണം
- മുളകുപൊടി (എരിവുള്ളത്) - 1 ടേബിൾ സ്പൂൺ
- മല്ലിപ്പൊടി - 1 ടേബിൾ സ്പൂൺ
- മഞ്ഞൾപ്പൊടി - 1/4 ടി സ്പൂൺ
- ഗരം മസാല - ആവശ്യത്തിന്
- കുരുമുളക് - 1/4 ടി സ്പൂൺ
- കറിവേപ്പില - ആവശ്യത്തിന്
- പൊതി ഉണ്ടാക്കാൻ - വാഴയില
- മുട്ട - 2 എണ്ണം
- മല്ലി ഇല - ഒരു കൈ അളവ്
- ഉപ്പ് - ആവശ്യത്തിന്
- വെളിച്ചെണ്ണ - ആവശ്യത്തിന്
തയാറാക്കുന്ന വിധം:
- വൃത്തിയായി കഴുകിയ ബീഫ് 1 /4 ടി സ്പൂൺ മഞ്ഞൾപ്പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്തു കുക്കറിൽ ഒരു വിസിൽ അടിപ്പിച്ചു മാറ്റി വെക്കുക.
- മസാല പൊടികൾ പൊടിച്ചു മാറ്റി വയ്ക്കുക.
- ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചതച്ചു മാറ്റി വെക്കുക
- വെളിച്ചെണ്ണയിൽ സവാള നന്നായി വഴറ്റുക. വഴന്നുവരുമ്പോ ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർത്തു വഴറ്റുക. അതിലേക്ക് തക്കാളി അരിഞ്ഞത് ചേർത്തു വഴറ്റുക. മസാല പൊടികൾ ഇട്ടു കൊടുത്ത് ഇളക്കുക. മീഡിയം തീയിൽ പൊടികൾ മൂത്ത മണം വരുമ്പോൾ വേവിച്ചു വെച്ച ഇറച്ചി ചേർത്ത് നന്നായി ഇളക്കുക. ആവശ്യത്തിന് ഫ്രഷ് കറിവേപ്പില ചേർത്തു 15 മിനിറ്റ് മീഡിയം തീയിൽ അടച്ചു വച്ച് വരട്ടി എടുക്കുക.
- 2 മുട്ട ആവശ്യത്തിന് ഉപ്പും ചേർത്തു നന്നായി പതപ്പിച്ചു പൊരിച്ചു എടുക്കുക. മസാല പരുവം ആയാലുടൻ ചൂട് പൊറോട്ടയിൽ ലയേഴ്‌സ് ആയി പൊറോട്ട ,മസാല, മല്ലിയില, മുട്ട, മസാല,പൊറോട്ട എന്ന പാകത്തിൽ അടുക്കി ഒരു വാട്ടിയ വാഴയിലയിൽ പൊതിഞ്ഞെടുക്കുക. ഒരു ഗ്രിൽ പാൻ അല്ലെങ്കിൽ സാദാ പാനിൽ 5 മിനിറ്റ് തിരിച്ചും മറിച്ചും ഇട്ട് പൊള്ളിച്ചെടുക്കുക..
Note
ബീഫിലെ രക്തക്കറ മാറാൻ ഒരു കൈ അളവ് മൈദാ ചേർത്തു 2 മിനിറ്റ് കുഴച്ച ശേഷം കഴുകി കളയുക.
English Summary: Spicy Beef Pothi Porotta
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.