റസ്റ്ററന്റ് സ്റ്റൈൽ മൂന്നാർ ചിക്കൻ കറി
Mail This Article
×
ഓരോ നാടിനും അതിന്റെതായ രുചി ചേരുവകളുണ്ട്. മൂന്നാർ രുചിയിലൊരു ചിക്കൻ കറി തയാറാക്കിയാലോ?
ചേരുവകൾ
- ചിക്കൻ - 500 ഗ്രാം (ചെറിയ കഷ്ണങ്ങൾ )
- മസാലക്കൂട്ട് - ഏലയ്ക്ക - 2, ഗ്രാമ്പു -3 കറുവപ്പട്ട – 1, ബിരിയാണി ഇല –1
- സവാള അരിഞ്ഞത് - 2
- ഇഞ്ചി വെളുത്തുള്ളി ചതച്ചത് - 1 ടീസ്പൂൺ വീതം
- മഞ്ഞൾപ്പൊടി - ഒരു നുള്ള്
- കാശ്മീരി മുളകുപൊടി -1ടീസ്പൂൺ
- കാശ്‍മീരി ഡ്രൈ റെഡ് ചില്ലി ഫ്ളേക്സ് -2 ടീസ്പൂൺ (സാധാ ഡ്രൈ റെഡ് ചില്ലി ആണേൽ 1 ടീസ്പൂൺ )
- തക്കാളി - 1
- ഒന്നാം തേങ്ങാപ്പാൽ -1/2 കപ്പ്
- രണ്ടാം തേങ്ങാപ്പാൽ - 1കപ്പ്
- കുതിർത്ത കാഷ്യു - 6
- ഉപ്പ് – ആവശ്യത്തിന്
താളിക്കാൻ
- ഉള്ളി - 5 എണ്ണം
- ഡ്രൈ റെഡ് ചില്ലി - 2
- കറിവേപ്പില – ആവശ്യത്തിന്
തയാറാക്കുന്ന വിധം
- കുതിർത്ത കാഷ്യു മിക്സിയിൽ അൽപം വെള്ളം ചേർത്ത് അരച്ചെടുക്കുക.
- ഒരു പാനിൽ എണ്ണ ചൂടാക്കി മസാലക്കൂട്ടും സവാള അരിഞ്ഞതും ചേർത്ത് നന്നായി വഴറ്റുക. ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി ചതച്ച് ചേർക്കാം. മഞ്ഞൾപ്പൊടി, മുളകുപൊടി, ഡ്രൈ റെഡ് ചില്ലി ഫ്ളേക്സ് എന്നിവ ചേർത്ത് വഴറ്റുക. ഇതിലേക്ക് തക്കാളി ചേർത്ത് എണ്ണ തെളിയും വരെ വഴറ്റുക. ചിക്കൻ കഷണങ്ങളും രണ്ടാം തേങ്ങാപ്പാലും ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി ചെറിയ തീയിൽ വേവിക്കുക. ചിക്കൻ പാകമായ ശേഷം അതിലേക്ക് ഒന്നാം തേങ്ങാപ്പാലും കാഷ്യു പേസ്റ്റും ചേർത്ത് രണ്ട് മിനിറ്റ് വേവിച്ച് തീ ഓഫ് ചെയ്യാം.
- ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി ഉള്ളി, ഡ്രൈ റെഡ് ചില്ലി, കറിവേപ്പില എന്നിവ വഴറ്റി കറിയിലേക്കു ചേർക്കാം. ചൂടോടെ നമ്മുടെ സ്വാദിഷ്ടമായ ഒറിജിനൽ റെസ്റ്റോറന്റ് സ്റ്റൈൽ മൂന്നാർ ചിക്കൻ കറി അപ്പത്തിനോ പൊറോട്ടക്കോ നാൻ പുലാവ് എന്നിവക്കൊപ്പം വിളംമ്പാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.