മെലിഞ്ഞിരിക്കുന്നവർ വണ്ണം വയ്ക്കാൻ ദിവസവും ഓരോ ഗ്ലാസ് ഷേക്ക്
Mail This Article
×
ദിവസവും ഒരു ഗ്ലാസ് പാൽ, നട്സ് പൊടിച്ചതും ചേർത്ത് 10-15 ദിവസം കുടിച്ചും നോക്കൂ, മെലിഞ്ഞിരിക്കുന്നവർ വണ്ണം വയ്ക്കുന്നത് കാണാം.
ചേരുവകൾ
- അണ്ടിപ്പരിപ്പ് - 1 ടീസ്പൂൺ
- പിസ്ത -1 ടീസ്പൂൺ
- ബദാം -1 ടീസ്പൂൺ
- ഉണക്കമുന്തിരി -1 ടീസ്പൂൺ
- തിളപ്പിച്ച പാൽ (തണുത്തത് ) - 1 കപ്പ്
- പനംകൽകണ്ടം / ശർക്കര - ആവശ്യത്തിന്
തയാറാക്കുന്ന വിധം
- നട്സ് എല്ലാം ഒന്നിച്ചു പൊടിച്ചെടുക്കുക.
- തിളപ്പിച്ചാറിയ പാലും നട്സ് പൊടിയും മധുരത്തിന് പനംകൽകണ്ടം അല്ലെങ്കിൽ ശർക്കര ചേർത്ത് ബ്ലെൻഡറിൽ നന്നായി അടിച്ചെടുത്ത് കുടിക്കാം.
Note
ആവശ്യത്തിന് അനുസരിച്ച് നട്സിന്റെ അളവ് കൂട്ടുകയും കുറക്കുകയും ചെയ്യാം. ഈത്തപ്പഴവും അത്തിപ്പഴവും ചേർക്കാം.
English Summary: Weight Gain Drink for Kids and Adults
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.