മധുര മുന്തിരിയിൽ നിന്ന് മുൾഡ് വീഞ്ഞ്
Mail This Article
×
ക്രിസ്മസ് നക്ഷത്രങ്ങളുദിക്കാൻ നേരമായി. വർണ്ണശബളിമയാർന്ന ക്രിസ്മസ് ആഘോഷ രാവുകളും വരവായി.. "മുൾഡ് വീഞ്ഞ്" വിളമ്പി നമുക്കും ഈ ഉത്സവം കൊണ്ടാടാം. മധുര മുന്തിരിയുടെ ചുവന്ന വീഞ്ഞ് തിളപ്പിച്ച് അതിലേക്ക് ഓറഞ്ച് ജ്യൂസ്, നാരങ്ങാ നീര്, ഇവയുടെ തൊലിയും കറുവാപ്പെട്ട, ജാതിക്കാ പൊടി, ഏലം തുടങ്ങിയ സുഗന്ധ ദ്രവ്യങ്ങൾ ചേർത്ത് തയാറാക്കാം. ക്രിസ്തുമസ് നാളുകളെ വരവേൽക്കാൻ സ്വാദിഷ്ടമായ ഈ പാനീയത്തോട് കിടപിടിക്കാൻ മറ്റൊന്നിനുമാവില്ല.
ചേരുവകൾ
- റെഡ് വൈൻ - 1 കപ്പ്
- ബ്രൗൺ ഷുഗർ - 2 ടീ സ്പൂൺ ( സ്വാദിനനുസരിച്ച്)
- തക്കോലം - 2 എണ്ണം
- ഏലക്കായ -3 എണ്ണം
- ഗ്രാമ്പു - 3-4 എണ്ണം
- പട്ട - 1 വലുത്
- ഓറഞ്ച് തൊലി - ആവശ്യത്തിന്
- ഓറഞ്ച് ജ്യൂസ് - 1 എണ്ണത്തിന്റെ
- നാരങ്ങ തൊലി - ആവശ്യത്തിന്
- ജാതിക്ക പൊടി -1/2 ടീ സ്പൂൺ
തയാറാക്കുന്ന വിധം
- ഒരു പാനിൽ 1 കപ്പ് റെഡ് വൈൻ ഒഴിക്കുക. അതിലേക്ക് ബ്രൗൺ ഷുഗർ, തക്കോലം, ഏലക്കായ, ഗ്രാമ്പു, പട്ട, ഓറഞ്ച് തൊലി, നാരങ്ങ തൊലി, ജാതിക്ക പൊടി, ഓറഞ്ച് ജ്യൂസ് എന്നിവ ചേർത്ത് അര മണിക്കൂറോളം ചെറു തീയിൽ തിളപ്പിക്കുക.
- തിളച്ചു കുറുകി വരുമ്പോൾ 1/2 ലിറ്റർ റെഡ് വൈൻ ഒഴിക്കുക. ഒന്ന് ചൂടായാൽ അരിച്ചെടുത്തു ഉപയോഗിക്കാവുന്നതാണ്.
English Summary : How to make Mulled Wine, Christmas Special wine
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.