പ്രഭാത ഭക്ഷണത്തിന് അടദോശയും ഗാർലിക് ചമ്മന്തിയും
Mail This Article
നല്ല മൊരുമൊരാ മൊരിഞ്ഞ അട ദോശയും ഗാർലിക് ചട്ണിയും കൂടെ പൊടി ചമ്മന്തിയും പ്രഭാത ഭക്ഷണം രുചികരമാക്കാം.
അട ദോശ
- പച്ചരി - 250 ഗ്രാം
- പുഴുക്കൽ അരി – 100 ഗ്രാം
- കടല പരിപ്പ് – 2 ടേബിൾ സ്പൂൺ
- മുതിര – 2 ടേബിൾ സ്പൂൺ
- ഉഴുന്ന് – 2 ടേബിൾ സ്പൂൺ
- മസൂർ പരിപ്പ് – 2 ടേബിൾ സ്പൂൺ
- കുരുമുളക് – 1 ടേബിൾ സ്പൂൺ
- നല്ല ജീരകം – 1 ടേബിൾ സ്പൂൺ
- ഉണക്ക മുളക് – 5 എണ്ണം
- നെയ്യ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
- പച്ചരിയും പുഴുക്കലരിയും വെള്ളത്തിൽ 3 മണിക്കൂർ കുതിർക്കുക.
- കടലപരിപ്പ്, മുതിര, ഉഴുന്ന്, മസൂർ പരിപ്പ് ഇവയും 3 മണിക്കൂർ കുതിർക്കുക.
- കുരുമുളകും നല്ല ജീരകവും ഉണക്ക മുളകും 3 മണിക്കൂർ കുതിർക്കുക.
അരി കഴുകി അരയ്ക്കുക. ധാന്യങ്ങളിലേക്ക് വെളളത്തിൽ ഇട്ട മുളകും ജീരകവും വെളളം ഉൾപ്പെടെ അരയ്ക്കാൻ ഇടുക, ഇതിലേക്ക് ചുവന്ന ഉള്ളി, കായം, കറിവേപ്പില എന്നിവ ചേർത്ത് അരച്ചെടുക്കാം. അരി അരച്ചതിൽ ഉപ്പിട്ട് നന്നായി ഇളക്കി ( അരച്ചാൽ ഉടൻ തന്നെ ദോശ ചുടാം ) ദോശ ചുട്ടു തുടങ്ങാം. കല്ല് ചൂടാകുമ്പോൾ നെയ് പുരട്ടുക മാവ് ഒഴിച്ച് നന്നായി കനം കുറച്ച് നിരത്തുക ഒരു വശം മൊരിഞ്ഞ് വരുമ്പോൾ മുകളിൽ അൽപ്പം നെയ് പുരട്ടി മറിച്ചിട്ട് നന്നായി മൂത്താൽ ദോശ മാറ്റാം.
ഗാർലിക് ചട്ണി
- തേങ്ങാ – 1/2
- വെളുത്തുള്ളി – 8
- വറ്റൽ മുളക് –6
- ഇഞ്ചി – ചെറിയ കഷണം
- ഉപ്പ് – ആവശ്യത്തിന്
- ഇവ എല്ലാം കൂടി നന്നായി അരച്ചെടുക്കുക.
- എണ്ണ – 1 ടേബിൾ സ്പൂൺ
- കടുക് – 1/4 ടീസ്പൂൺ
- ഉള്ളി – 2 എണ്ണം
- വറ്റൽ മുളക് – 2
- കറിവേപ്പില – ആവശ്യത്തിന്
എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് ഉള്ളിയും വറ്റൽ മുളകും കറിവേപ്പിലയും ചേർത്ത് മൂത്താൽ ചമ്മന്തി ചേർത്ത് ചൂടാക്കി എടുക്കാം.
English Summary: Ada Dosa, Garlic Chutney Recipe