ഈ വിഭവം സ്ത്രീകൾ ആഴ്ചയിൽ ഒരിക്കൽ എങ്കിലും കഴിച്ചിരിക്കണം
Mail This Article
×
വാഴ പൂ, ഗർഭാശയ സംബന്ധമായ അസുഖങ്ങൾ കൂടി വരുന്ന ഈ കാലത്ത് നമ്മൾ മറന്ന് പോയ ഒന്ന് കൂടി ആണിത്. നന്നാക്കാൻ മടിച്ചിട് പലരും കഴിക്കാറില്ല. ഒട്ടും ചവർപ്പ് ഇല്ലാതെ ഉള്ള വാഴപ്പൂ തോരൻ ഉണ്ടാക്കാം.
ചേരുവകൾ
- നന്നാക്കിയ വാഴപ്പൂ
- കടുക്
- ഉഴുന്ന് – 1/2 സ്പൂൺ
- കടല പരിപ്പ് – 1/2 സ്പൂൺ
- എണ്ണ -1 സ്പൂൺ
- കറിവേപ്പില
- സവാള -1
- മഞ്ഞൾപ്പൊടി -1/4സ്പൂൺ
- തേങ്ങ -1/4
- പച്ചമുളക് -1
- ജീരകം -1/2 സ്പൂൺ
തയാറാക്കുന്ന വിധം
• ഒരു തവ ചൂടാക്കി എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക, ഒപ്പം ഉഴുന്ന്, കടലപരിപ്പ് 1/2 സ്പൂൺ വീതവും, കറി വേപ്പിലയും ചേർത്ത് കൊടുക്കുക
• സവാള അരിഞ്ഞത് ചേർത്ത് വഴറ്റുക.
• നന്നാക്കി വെച്ച വാഴപ്പൂ ചേർത്ത് 1/2സ്പൂൺ മഞ്ഞൾ പൊടിയും ചേർക്കുക
• ഒരു മിക്സി ജാറിൽ തേങ്ങ, ജീരകം, പച്ചമുളക് എന്നിവ ചതച്ച് എടുക്കുക, ഇത് വഴറ്റിയ തോരനിൽ ചേർത്ത് 2 മിനിറ്റ് നേരം അടച്ചു ചെറു തീയിൽ വേവിച്ചു എടുക്കുക.
English Summary : Banana Flower Recipe, Healthy Food
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.