ക്രിസ്മസ് മേശയിൽ മധുരം നിറയ്ക്കാൻ പ്ലം കേക്ക്
Mail This Article
ക്രിസ്മസ് ആഘോഷമാക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു.കേക്കില്ലാതെ എന്ത് ആഘോഷം, രുചികരമായ പ്ലം കേക്ക് വീട്ടിൽ തന്നെ തയാറാക്കാം.
ചേരുവകൾ
കുതിർക്കാൻ:
- ഡ്രൈഡ് ഫ്രൂട്സ് - 2.5 കപ്പ്
- റം - 1.5 കപ്പ്
പഞ്ചസാരപ്പാനിയ്ക്ക്
- പഞ്ചസാര -1 കപ്പ്
- വെള്ളം - 1 ടീസ്പൂൺ
- ഇളം ചൂടുവെള്ളം - 1 കപ്പ്
കേക്കിനായി:
- മൈദ - 2 കപ്പ്
- ബേക്കിംഗ് പൗഡർ - 1 ടീസ്പൂൺ
- ബേക്കിംഗ് സോഡ - 1 ടീസ്പൂൺ
- പഞ്ചസാര - 1 കപ്പ്
- ഉപ്പില്ലാത്ത വെണ്ണ - 250 ഗ്രാം (1 കപ്പ് + 2 ടീസ്പൂൺ, ഏകദേശം) @ റൂം ടെംപ്
- മുട്ട - 4 എണ്ണം
- വാനില എസൻസ് - 2 ടീസ്പൂൺ
- സ്‌പൈസസ് പൗഡർ – 2 ടീസ്പൂൺ
- ഗ്രാമ്പൂ - 4-5
- ഏലം - 4-5
- കറുവപ്പട്ട - ഒരു ചെറിയ കഷണം
- ജാതിക്ക - ഒരു ചെറിയ കഷണം
- പഞ്ചസാര - ഒരു നുള്ള്
നിർദ്ദേശങ്ങൾ
പഴങ്ങൾ കുതിർക്കുന്നത് :
1. അരിഞ്ഞ സുൽത്താനകൾ, കറുത്ത ഉണക്കമുന്തിരി, ഉണങ്ങിയ ആപ്രിക്കോട്ട്, പഞ്ചസാരപാനിയിൽ ഇട്ട പ്ലംസ്, അരിഞ്ഞ ബദാം എന്നിവ. (വേണമെങ്കിൽ വ്യത്യസ്ത നിറങ്ങളിൽ ട്യൂട്ടി ഫ്രൂട്ട് ചേർക്കാം)
2. ഉണങ്ങിയ പഴങ്ങൾ കുറഞ്ഞത് 1 ആഴ്ചയെങ്കിലും റമ്മിൽ മുക്കി വയ്ക്കാൻ ശ്രമിക്കുക.
പഞ്ചസാരപ്പാനി തയാറാക്കാൻ:
1. ഒരു സോസ് പാനിൽ ഒരു കപ്പ് പഞ്ചസാരയും 1 ടീസ്പൂൺ വെള്ളവും യോജിപ്പിച്ചു പഞ്ചസാര ഉരുക്കുക.
2. ഉരുക്കിയ പഞ്ചസാരയുടെ നിറം കടും തവിട്ടുനിറമാകുമ്പോൾ, പാൻ തീയിൽ നിന്ന് മാറ്റി ഇതിലേക്ക് 1 കപ്പ് ചെറുചൂടുവെള്ളം ചേർക്കുക. വെള്ളം തെറിക്കാൻ സാധ്യതയുണ്ട് സൂക്ഷിച്ച് വെള്ളം ഒഴിക്കണം.
3. വീണ്ടും സ്റ്റൗവ് കത്തിച്ച് , 3-4 മിനിറ്റ് കൂടി തിളപ്പിക്കുക. തീയിൽ നിന്ന് നീക്കം ചെയ്ത് പൂർണ്ണമായും തണുപ്പിക്കുക.
സ്‌പൈസസ് :
1. എല്ലാ സുഗന്ധവ്യഞ്ജനങ്ങളും ഒരു നുള്ള് പഞ്ചസാര ചേർത്ത് നന്നായി പൊടിച്ചെടുത്ത് മാറ്റി വയ്ക്കുക.
കേക്ക് തയാറാക്കാൻ:
1. ബേക്കിങ് ചെയ്യുന്നതിനുമുമ്പ് അവ്ൻ 10-15 മിനിറ്റ് 180 ഡിഗ്രിയിൽ പ്രീ ഹീറ്റ് ചെയ്യുക.
2. സോക്ക് ചെയ്തു വച്ച ഡ്രൈഡ് ഫ്രൂട്സ് 1-2 ടീസ്പൂൺ മാവിൽ ടോസ് ചെയ്യുക.
3. മാവ്, ബേക്കിങ് പൗഡർ, ബേക്കിങ് സോഡ, ഉപ്പ്, സ്‌പൈസസ് പൗഡർ എന്നിവ അരിച്ചെടുക്കുക.
4. ഒരു പാത്രത്തിൽ വെണ്ണ, പഞ്ചസാര, വാനില എന്നിവ എടുത്ത് ക്രീം നിറമാകുന്നതുവരെ ഇലക്ട്രിക് ബീറ്റർ ഉപയോഗിച്ച് അടിക്കുക.
5. ആദ്യം 2 മുട്ട ചേർത്ത് അടിക്കുക. ബാക്കിയുള്ള 2 മുട്ടകൾ ചേർത്ത് ക്രീം ആകുന്നതുവരെ വീണ്ടും അടിക്കുക.
6. ഇതിലേക്ക് അരിച്ചു വച്ചിരിക്കുന്ന മൈദയൂടെ കൂട്ടിന്റെ പകുതിയും കരാമലിന്റെ പകുതിയും ചേർത്ത് നന്നായി യോജിപ്പിക്കുക.
7. ഇതിലേക്ക് സോക്ക് ചെയ്തു വെച്ച ഡ്രൈഡ് ഫ്രൂട്സ് പകുതി ചേർത്ത് വീണ്ടും മിക്സ് ചെയ്യുക.
8. ഇതിലേക്ക് മൈദയുടെ മിക്സിന്റെ പകുതിയും; ബാക്കിയുള്ള കരാമലും കുതിർത്ത് ഉണക്കിയ പഴങ്ങളും ചേർത്ത് നന്നായി യോജിപ്പിക്കുക.
9. ബട്ടർ തേച്ച് തയാറാക്കിയ ടിന്നുകളിൽ കേക്ക് മിശ്രിതം ഒഴിക്കുക.
10. പ്രീ ഹീറ്റ് ചെയ്തു വച്ചിരിക്കുന്ന അവ്നിൽ 40 -45 മിനിറ്റ് ബേക്ക് ചെയ്യുക. (അവ്ന്റെയും ബേക്കിങ് ടിന്നിന്റെയും വലുപ്പത്തെ ആശ്രയിച്ച് ബേക്കിങ് സമയം വ്യത്യാസപ്പെടാം)
ആൽക്കഹോൾ ഇല്ലാതെ :
ഉണങ്ങിയ പഴങ്ങൾ ഫ്രഷ് ഓറഞ്ച് ജ്യൂസിൽ ഒറ്റരാത്രി മുക്കിവയ്ക്കുക. ബാക്കിയുള്ള പാചകക്കുറിപ്പ് സമാനമാണ്.
English Summary: How to make Plum Cake