മാംഗോ മിൽക്ക് ഷേക്ക് ഇങ്ങനെ തയാറാക്കി നോക്കൂ, കുട്ടികൾക്കിഷ്ടപ്പെടും
Mail This Article
×
വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന മാംഗോ മിൽക്ക് ഷേക്ക്. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടും.
ചേരുവകൾ
- മാങ്ങ – 1-2
- പാൽ – 1 ഗ്ലാസ്
- പഞ്ചസാര – ആവശ്യത്തിന്
- ഐസ്ക്രീം
- ബദാം – 10എണ്ണം
- സിറപ്(ചോക്ലേറ്റ്/്സ്ട്രോബറി )
തയാറാക്കുന്ന വിധം
- മാങ്ങ കഷണങ്ങളാക്കി കുറച്ച് വെള്ളം, പഞ്ചസാര എന്നിവ ചേർത്ത് മിക്സിയിൽ അടിച്ചു കട്ടിയിൽ ജ്യൂസ് ആക്കിയെടുക്കുക. ഇതിലേക്ക് പാൽ ചേർത്ത് ഒന്നുകൂടി മിക്സിയിൽ അടിച്ചെടുക്കുക.
- സെർവിങ് ഗ്ലാസ് എടുത്ത് കുറച്ച് ഐസ് ക്രീം ഇടുക അതിലേക് കുറച്ചു മംഗോ ജ്യൂസ് ചേർത്ത് മുകളിൽ വീണ്ടും ഐസ് ക്രീം ചേർക്കുക. അതിനു മുകളിൽ ബദാം കഷ്ണങ്ങളും ചോക്ലേറ്റ് സിറപ്പും ചേർക്കാം. മാംഗോ മിൽക്ക് ഷേക്ക് റെഡി.
English Summary: Mango Milk Shake
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.