പുതുവത്സരത്തിൽ പൊടിയരി പുഡ്ഡിങ് രുചിക്കാം
Mail This Article
×
കഞ്ഞി മാത്രമല്ല രുചികരമായ പുഡ്ഡിങും പൊടിയരികൊണ്ട് തയാറാക്കാം.
ചേരുവകൾ
- പൊടി അരി – 1 ഗ്ലാസ്
- പാൽ – ഒന്നര ഗ്ലാസ്
- ബിസ്ക്കറ്റ് – 4 അല്ലെങ്കിൽ 5
- ബട്ടർ – ചെറിയ കഷ്ണം
- കണ്ടൻസ്ഡ് മിൽക്ക് – ആവശ്യത്തിന്
- പഞ്ചസാര – 2 ടീസ്പൂൺ
- ഏലക്കായ – 3 എണ്ണം
- പൊടി അരി – 3 ടീസ്പൂൺ
തയാറാക്കുന്ന വിധം
- ഒരു കുക്കറിൽ കഴുകി വെച്ച 1 ഗ്ലാസ് പൊടി അരി, ഏലക്കായ, പാൽ എന്നിവ ചെറു തീയിൽ 2 വിസിൽ വരെ വേവിച്ചെടുക്കുക. ഇതിലേക്ക് കണ്ടൻസ്ഡ് മിൽക്ക് ചേർത്ത് മാറ്റിവയ്ക്കാം.
- ഒരു പാൻ ചൂടാക്കി അതിലേക്ക് കുറച്ചു ബട്ടർ ചേർത്ത് ഉരുകി വന്നതിനു ശേഷം പൊടിച്ച ബിസ്ക്കറ്റ് ചേർത്ത് രണ്ടും നന്നായി യോജിപ്പിച്ചെടുത്ത് മാറ്റി വയ്ക്കുക.
- മൂന്ന് ടീസ്പൂൺ പൊടിയരി വറുത്തെടുക്കുക ശേഷം ഒരു പാനിൽ പഞ്ചസാര ഉരുക്കി അതിലേക്ക് വറുത്തെടുത്ത പൊടിഅരിയും ചേർത്ത് കാരമലൈസ് ചെയ്യാം ശേഷം ബട്ടർ പേപ്പറിലേക്ക് മാറ്റി ഒന്ന് സെറ്റ് ആയതിനു ശേഷം ചെറുതായൊന്നു പൊടിച്ചെടുത് മാറ്റിവയ്ക്കാം.
- ഇനി പുഡിങ് ഓരോ ലയർ ആയി സെറ്റ് ചെയ്യാം.
- വിളമ്പുന്ന പാത്രത്തിൽ ആദ്യം ബട്ടർ ബിസ്ക്കറ്റ് ഇട്ട് അതിനു മുകളിൽ പൊടിയരി പാലിൽ വേവിച്ചെടുത്തത് ചേർക്കാം. മുകളിലായി പൊടിച്ചെടുത്ത പൊടിയേരി ചേർക്കാം. പൊടിയരി പുഡിങ് റെഡി. ഈ പുഡിങ് ഇങ്ങനെ നേരിട്ട് വേണമെങ്കിൽ കഴിക്കാം അല്ലെങ്കിൽ ഒന്ന് തണുപ്പിച്ച് കഴിച്ചാൽ നല്ല ടേസ്റ്റ് ആയിരിക്കും.
English Summary: Broken Rice Pudding
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.