റോയൽ ഫലൂദ വളരെ എളുപ്പത്തിൽ വീട്ടിൽ തയാറാക്കാം
Mail This Article
വളരെ എളുപ്പത്തിൽ ഒരു ഫലൂദ ഉണ്ടാക്കിയാലോ..
ആവശ്യമായ ചേരുവകൾ
- കറുത്ത കസ്കസ് – 1 ടേബിൾസ്പൂൺ
- മംഗോ ജെല്ലി പൗഡർ
- ചെറി ജെല്ലി പൗഡർ
- ലൈം ജെല്ലി പൗഡർ
- ഫലൂദ സേമിയ – 1 പിടി
- പഞ്ചസാര – 3 ടേബിൾസ്പൂൺ
- ഇവപൊറേറ്റഡ് പാൽ – 400 മില്ലി
- കോൺഫ്ലോർ – 1 ടീസ്പൂൺ
- പാൽ – 50 മില്ലി
- വെള്ളം – ആവശ്യത്തിന്
- ഇഷ്ടമുള്ള ഫ്രൂട്സ്
- നുറുക്കിയ നട്സ്
- വാനില ഐസ്ക്രീം
- റോസ് സിറപ്പ്
- സ്ട്രോബെറി / ചെറി
തയാറാക്കുന്ന വിധം
ആദ്യമായി കസ്കസ് വെള്ളം ഒഴിച്ചു കുതിരാൻ വയ്ക്കുക. ജെല്ലി, പാക്കറ്റിലെ നിർദേശ പ്രകാരം സെറ്റ് ചെയ്യുക. വെള്ളം തിളപ്പിച്ച ശേഷം സേമിയ വേവിക്കുക.ഇതിലേക്ക് ഒരു ടേബിൾസ്പൂൺ പഞ്ചസാര ചേർക്കുക.
ഊറ്റി എടുത്ത ശേഷം സേമിയയിലേക്ക് തണുത്ത വെള്ളം ഒഴിക്കുക.ഇത് തണുക്കാൻ വയ്ക്കുക. ഒരു പാത്രത്തിൽ ഇവാപ്പറേറ്റഡ് മിൽക്ക് ഒഴിച്ചു ചൂടാക്കുക. ഇതിലേക്ക് രണ്ട് ടേബിൾസ്പൂൺ പഞ്ചസാരയും കോൺഫ്ലോർ പാലിൽ കലക്കിയതും ചേർത്തു കുറുക്കിയെടുക്കുക.ശേഷം ഫ്രിഡ്ജിൽ തണുക്കാൻ വയ്ക്കാം.ഇഷ്ടമുള്ള ഫ്രൂട്ടുകളും നട്സും നുറുക്കി എടുക്കുക. ഒരു വലിയ ഗ്ലാസിൽ റോസ് സിറപ്പ് ഒഴിച്ചു അലങ്കരിക്കുക. അതിലേക്ക് ഫ്രൂട്സും സേമിയയും കസ്കസും ഒന്നിന് മുകളിൽ ഒന്നായി അടുക്കുക. ഇതിനു മുകളിൽ തണുത്ത പാൽ മിശ്രിതം ഒഴിക്കുക. മൂന്നു തരം ജെല്ലികളും ഇട്ടു കൊടുക്കുക.ഇതിനു മുകളിൽ നുറുക്കിയ നട്സും ഇഷ്ടമുള്ള ഐസ് ക്രീമും ചേർക്കാം.ഗ്ലാസ് നിറയും വരെ ആവശ്യമെങ്കിൽ വീണ്ടും ഇത് ആവർത്തിക്കുക. ഏറ്റവും മുകളിൽ വാനില ഐസ് ക്രീമും സ്ട്രോബെറിയും റോസ് സിറപ്പുംനട്സും വിളമ്പി അലങ്കരിക്കുക.
English Summary: Royal Falooda Recipe in Malayalam