ADVERTISEMENT

ചിക്കൻ ഒരേ  രീതിക്കു കഴിച്ചു മടുത്തോ?  ഇനി ചിക്കൻ വാങ്ങിക്കുമ്പോൾ ഈ രീതി പരീക്ഷിക്കാം.

ചേരുവകൾ 

  • ചിക്കൻ - ½ കിലോ 
  • വെളുത്തുള്ളി -5
  • ചെറിയുള്ളി -7
  • സവാള -2
  • തക്കാളി -2
  • ഇഞ്ചി - 2 ഇഞ്ച് 
  • ഉപ്പ് - 1 സ്പൂൺ 
  • ചിക്കൻ മസാല - 2 സ്പൂൺ 
  • മുളകുപൊടി - ½ സ്പൂൺ 
  • മഞ്ഞൾപ്പൊടി -¼ സ്പൂൺ 
  • എണ്ണ - ¼ കപ്പ്‌ 
  • തൈര് - 2 സ്പൂൺ 
  • പച്ചമുളക് - 1
  • ജീരകം -½ സ്പൂൺ 

തയാറാക്കുന്ന വിധം 

  • അര കിലോ ചിക്കനിൽ മുളകുപൊടി, മഞ്ഞൾപ്പൊടി, തൈര്, ഉപ്പ് എന്നിവ ചേർത്ത് പുരട്ടി വയ്ക്കുക (അരമണിക്കൂർ സമയം).
  • വെളുത്തുള്ളി, ചെറിയ ഉള്ളി, ഇഞ്ചി, ജീരകം -½ സ്പൂൺ ചേർത്ത് ചതച്ച് മാറ്റി വയ്ക്കുക.
  • ഒരു പാൻ ചൂടാക്കി എണ്ണ ഒഴിച്ച് മാരിനേറ്റ് ചെയ്ത് ചിക്കൻ ഹാഫ്  ഫ്രൈ ചെയ്തു മാറ്റുക. 
  • ഫ്രൈ ചെയ്ത എണ്ണയിൽ വെളുത്തുള്ളി ചതച്ചതും സവാള അരിഞ്ഞതും തക്കാളി അരിഞ്ഞതും ചേർത്ത് വഴറ്റുക. മസാല ചേരുവകളും ചേർത്ത് തക്കാളി ചെറുതായി അരിഞ്ഞതും ചേർത്ത് വാട്ടി എടുക്കുക. ഇതിലേക്ക് ഫ്രൈ ചെയ്ത ചിക്കനും ചേർത്ത് യോജിപ്പിച്ച് എടുക്കുക. അടച്ചു വെച്ച് 2 മിനിറ്റ് നേരത്തേക്ക് വേവിക്കുക. ഇതിലേക്ക് കുറച്ച് വെള്ളവും നാരങ്ങാ നീരും ചേർത്ത് വേവിച്ചെടുക്കാം. ആവശ്യത്തിന് കറിവേപ്പിലയും ചേർത്ത് വാങ്ങാം.

English Summary: Chicken Fry Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com