അരി ചേർക്കാത്ത ഈ ബിരിയാണി കഞ്ഞി കുടിച്ച് ശരീര ഭാരം കുറക്കാം!
Mail This Article
×
ബിരിയാണി കഴിച്ചാൽ വെയ്റ്റ് കുറയുമോ? കുറയും...!എന്ത് മണ്ടത്തരം ആണ് പറയുന്നത് എന്നാണോ ചിന്തിക്കുന്നത്... ബിരിയാണിയുടെ രുചിയിലുള്ള കഞ്ഞിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഹെൽത്തിയായുള്ള ചേരുവകളാണ് ഇതിൽ ചേർക്കുന്നത്.
ചേരുവകൾ
- എണ്ണ - 20 മില്ലി
- ജീരകം -1/2 സ്പൂൺ
- സവാള -1
- തക്കാളി -1
- ഇഞ്ചി -1/2 ഇഞ്ച്
- വെളുത്തുള്ളി -3
- മുരിങ്ങ ഇല
- മല്ലിയില
- മഞ്ഞൾപ്പൊടി -1/4 സ്പൂൺ
- ഉപ്പ് - 1/2 സ്പൂൺ
- കുരുമുളക് പൊടി - 1/4 സ്പൂൺ
- ചിക്കൻ മസാല - 1/4 സ്പൂൺ
- ഓട്സ് -1 കപ്പ്
- വെള്ളം - 2 1/2 കപ്പ്
തയാറാക്കുന്ന വിധം
1) എണ്ണയൊഴിച്ച് ജീരകം ചേർത്ത് ഉള്ളിയിട് വഴറ്റുക.
2) ബാക്കി ഉള്ള ചേരുവകൾ എല്ലാം ചേർത്ത് വഴറ്റുക
3) വെള്ളം ഒഴിക്കുക, തിളക്കുമ്പോൾ ഓട്സ് ഇടുക
4) 2 മിനിറ്റ് വേവിച്ചെടുത്ത് കഴിക്കാം.
English Summary: Biriyani Kanji , Spicy Healthy Recipe
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.