ADVERTISEMENT

മുളകും  മുളകുപൊടിയും  ചേർക്കാതെ  ഒരു കിടിലൻ പെപ്പർ ചിക്കനാണ് ഇന്നത്തെ സ്പെഷൽ. രുചിയിൽ ഈ ചിക്കൻ ഡ്രൈ ഫ്രൈയെ  തോൽപിക്കാൻ ആർക്കും പറ്റില്ല. 

ചേരുവകൾ 

  • ചിക്കൻ - 300 ഗ്രാം 
  • സവാള - 3 എണ്ണം അരിഞ്ഞത് 
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 സ്പൂൺ
  • കുരുമുളക് -1 സ്പൂൺ
  • ജീരകം -1 സ്പൂൺ
  • പെരുംജീരകം - 1/2 സ്പൂൺ
  • ഗരം മസാല - 1/2 സ്പൂൺ
  • ജീരകം പൊടിച്ചത് - 1/4 സ്പൂൺ
  • മഞ്ഞൾപ്പൊടി -1/2 സ്പൂൺ
  • മല്ലിപ്പൊടി - 2 സ്പൂൺ
  • തൈര് - 2 സ്പൂൺ 
  • കുരുമുളക്  പൊടി - 3 സ്പൂൺ  
  • വെളിച്ചെണ്ണ - ആവശ്യത്തിന്

തയാറാക്കുന്ന വിധം 

  • ഒരു പാൻ ചൂടാക്കി 1 1/2 സ്പൂൺ  വെളിച്ചെണ്ണ ചൂടാക്കുക.
  • ഇതിൽ  സവാള അരിഞ്ഞത് , 1 സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് , 1 സ്പൂൺ കുരുമുളക് , 1 സ്പൂൺ ജീരകം, 1/2 സ്പൂൺ പെരും ജീരകം എന്നിവ ചേർത്ത് വഴറ്റുക. 
  • അര സ്പൂൺ ഗരം മസാല, കാൽ സ്പൂൺ ജീരകം പൊടിച്ചത്, അര സ്പൂൺ മഞ്ഞൾപ്പൊടി, രണ്ട് സ്പൂൺ മല്ലിപ്പൊടി എന്നിവ ചേർത്ത് വഴറ്റുക. ഇതിൽ നിന്നും 3 സ്പൂൺ മസാല വേറൊരു പ്ലേറ്റിൽ എടുക്കുക. 
  • പാനിലേക്ക്  300ഗ്രാം ചിക്കൻ ചേർത്ത് വേവിക്കുക. 
  • മിക്സിയിൽ 3 സ്പൂൺ കുരുമുളക് പൊടിച്ചെടുക്കുക. 
  • മാറ്റി വെച്ച 3 സ്പൂൺ മസാല മിക്സിയിൽ അരച്ച് പേസ്റ്റാക്കുക.
  • ഇതേ മിക്സി  ജാറിൽ 2 സ്പൂൺ തൈര് ചേർത്ത് അടിച്ചെടുക്കാം
  • മസാല അരച്ചത്, തൈര്, 3 സ്പൂൺ കുരുമുളക് പൊടി എന്നിവ ചിക്കനിലേക്ക് ചേർത്ത് 10 മിനിറ്റ് അടച്ചു വെച്ച് വേവിക്കുക. ആവശ്യത്തിന് ഉപ്പ് ചേർത്ത് വേവിച്ചെടുക്കാം.

English Summary: Pepper Chicken Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com