ചപ്പാത്തിക്കും ചോറിനുമൊപ്പം കൂട്ടാൻ കിടുക്കൻ രുചിയിൽ കുറുമ
Mail This Article
ചപ്പാത്തിക്കും പൊറോട്ടയ്ക്കും ഒപ്പം കഴിക്കാൻ എളുപ്പത്തിൽ തയാറാക്കാവുന്ന വെജിറ്റബിൾ കുറുമ.
ചേരുവകൾ
- വെളുത്ത എള്ള് - 1 സ്പൂൺ
- നെയ്യ് - 1സ്പൂൺ
- എണ്ണ - 2 സ്പൂൺ
- ഏലയ്ക്ക -2
- പട്ട -2
- പെരുംജീരകം - 1/2 സ്പൂൺ,
- കറിവേപ്പില
- സവാള -1 അരിഞ്ഞത്
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1സ്പൂൺ
- തക്കാളി -1
- മുളകുപൊടി - ½ സ്പൂൺ
- മഞ്ഞൾപ്പൊടി - ½ സ്പൂൺ
- ഉപ്പ് -1 സ്പൂൺ
- ഗരം മസാല -1/4സ്പൂൺ
- ഉരുളക്കിഴങ്ങ്-2
- ബീൻസ്-5
- കാരറ്റ്-1
- ഗ്രീൻ പീസ്-¼ കപ്പ്
- മല്ലിയില -1/2 കൈ പിടി
- പഞ്ചസാര - 3/4 സ്പൂൺ
- കശുവണ്ടി - 5
- തേങ്ങ - ½ കപ്പ്
തയാറാക്കുന്ന വിധം
∙ ഒരു സ്പൂൺ എള്ള് മൂന്ന് സ്പൂൺ വെള്ളത്തിൽ 20 മിനിറ്റ് കുതിർക്കാൻ വയ്ക്കുക.
∙ ഒരു പാൻ ചൂടാക്കി അതിൽ നെയ്യും എണ്ണയും ഒഴിച്ച് ചൂടാകുമ്പോൾ ഏലയ്ക്ക, പട്ട, പെരുംജീരകം, കറിവേപ്പില, സവാള, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് ഒരു മിനിറ്റ് നേരത്തേക്ക് വഴറ്റുക. പഴുത്ത തക്കാളി ഒരെണ്ണം അരിഞ്ഞത് ഇതിലേക്ക് ചേർത്ത് വഴറ്റി എടുക്കാം. മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ്, ഗരംമസാല, ഉരുളക്കിഴങ്ങ്, ബീൻസ്, കാരറ്റ്, ഗ്രീൻപീസ് എന്നിവ ഇതിലേക്ക് ചേർക്കാം.
∙വെള്ളത്തിൽ കുതിർത്ത എള്ള്, കശുവണ്ടിയും തേങ്ങയും പച്ചമുളകും ചേർത്ത് മിക്സിയുടെ ജാറിൽ പേസ്റ്റ് പരുവത്തിൽ അരച്ച് എടുക്കാം. കറിയിലൽ ഈ അരപ്പും ചേർത്ത് അടച്ചു വച്ച് 5 മിനിറ്റ് നേരം ചെറിയ തീയിൽ വേവിക്കുക.
∙ ശേഷം ഒരു ഗ്ലാസ് പശുവിൻ പാലും ഒരു സ്പൂൺ പഞ്ചസാരയും ചേർത്ത് കൊടുത്ത് 3 മിനിറ്റ് നേരം വേവിക്കുക. രുചികരമായ കുറുമ ചൂടൊടേ വിളംമ്പാം.