വാലന്റൈൻ ഡേ ആഘോഷിക്കാൻ മിൽക് സ്ട്രോബെറി പുഡ്ഡിങ്
Mail This Article
×
രുചികരമായ മധുരം പങ്കുവയ്ക്കുന്നത് ഇഷ്ടപ്പെടുന്നവർക്ക് വീട്ടിൽ തന്നെ തയാറാക്കാം, മിൽക്ക് സ്ട്രോബെറി പുഡ്ഡിങ്.
ചേരുവകൾ
പാൽ - 1 1/2 കപ്പ്
- പഞ്ചസാര - 1/2 കപ്പ്
- അഗർ ആഗർ പൗഡർ - 1/2 ടേബിൾ സ്പൂൺ (പകരം ജലാറ്റിൻ അല്ലെങ്കിൽ ചൈനാഗ്രാസ് ഉപയോഗിക്കാം)
- ബ്രഡ് - 1 കഷണം
- സ്ട്രോബെറി - 3-4 എണ്ണം
തയാറാക്കുന്ന വിധം
ബ്രഡിന്റം അരിക് മുറിച്ച്, പഞ്ചസാര, പാൽ, അഗർ ആഗർ എന്നിവയോടൊപ്പം മിക്സിയിൽ അരച്ചെടുക്കുക. ഒരു പാത്രത്തിൽ ഈ മിശ്രിതം ഒഴിച്ച് ചെറു തീയിൽ ചൂടാക്കുക. തിളച്ച ഉടനെ അടുപ്പിൽ നിന്നും മാറ്റി വയ്ക്കുക.
സ്ട്രോബെറി നീളത്തിൽ കനം കുറച്ച് അരിഞ്ഞ് പാത്രത്തിന്റെ വശങ്ങളിലും അടിയിലും നിരത്തുക. ഇളം ചൂടോടെ മിശ്രിതം പാത്രത്തിലേക്ക് ഒഴിക്കുക.
ഫ്രിഡ്ജിൽ വച്ച് തണുപ്പിക്കുക. ഒരു പ്ലേറ്റിൽ പുഡ്ഡിങ് തിരിച്ചിട്ടു മുറിച്ചു വിളമ്പുക.
English Summary: Easy Milk and Strawberry Pudding
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.