ADVERTISEMENT

വായിലിട്ടാൽ അലിഞ്ഞുപോകുന്ന രുചിയിൽ മിൽക്ക് കോഫി പുഡ്ഡിങ് തയാറാക്കാം.

ചേരുവകൾ

  • പാൽ - 1 കപ്പ്‌ 
  • കോഫി പൗഡർ -1 ടീസ്പൂൺ
  • വാനിലപൗഡർ - 2 ടീസ്പൂൺ
  • പഞ്ചസാര - ആവശ്യത്തിന് 
  • കോൺഫ്ലോർ - 2 ടേബിൾസ്പൂൺ ( 3 ടേബിൾ സ്പൂൺ പാലിൽ കലക്കി വയ്ക്കുക)

തയാറാക്കുന്ന വിധം

  • പാനിൽ ഒരു കപ്പ് പാൽ ചൂടാക്കി എടുക്കുക. പാലിൽ യോജിപ്പിച്ചെടുത്ത കോൺഫ്ലോർ ഇതിലേക്ക് ചേർക്കുക. ആവശ്യത്തിന് പഞ്ചസാരയും ഇട്ട് തുടർച്ചയായി ഇളക്കി കൊടുക്കുക.
  • ഇതിലേക്ക് 2 ടേബിൾ സ്പൂൺ വാനില പൗഡറും  ഒരു ടീസ്പൂൺ കോഫി പൗഡറും ചേർത്ത് രണ്ട് മൂന്ന് മിനിറ്റ് യോജിപ്പിക്കുക. ഇത് പാനിൽ നിന്നും വിട്ടുവരുന്ന പരുവത്തിൽ ഒരു ബൗളിലേക്ക്  ഒഴിക്കാം. ചൂടാറിയതിനു ശേഷം അഞ്ച് മണിക്കൂർ ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച് കഴിക്കാം.

English Summary: Milk Pudding

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com