ADVERTISEMENT

കിടിലൻ രുചിയിൽ സ്പഷെൽ ഓംലറ്റ് തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം

ചേരുവകൾ 

  • ബ്രഡ്  – 2 എണ്ണം
  • ചീസ്  – 1 സ്‌ലൈസ് 
  • സവാള  – 1/2 ചെറുതായി നുറുക്കിയത് 
  • പച്ചമുളക് –  2 എണ്ണം 
  • മുട്ട –  2
  • കുരുമുളകുപൊടി – 1/2 ടീസ്പൂൺ
  • മുളകുപൊടി – 1/3 ടീസ്പൂൺ
  • മല്ലിയില – ആവശ്യത്തിന്
  • ഉപ്പ്  – ആവശ്യത്തിന്
  • ബട്ടർ –  1 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം

ഒരു പാത്രത്തിൽ മുട്ട, സവാള, പച്ചമുളക്,  മല്ലിയില, മുളകുപൊടി, കുരുമുളക് പൊടി, ഉപ്പ് എന്നിവ ചേർത്ത്  നന്നായി യോജിപ്പിക്കുക. ശേഷം ഒരു പാൻ വെച്ച്  ചൂടായാൽ അതിൽ  ബട്ടർ ചേർത്ത് മുട്ട മിക്സ്‌ ഒഴിക്കുക. ബ്രഡ് അതിൽ മുക്കി തിരിച്ച്  ഇട്ട് കൊടുക്കുക. ചീസ് വെച്ച് എല്ലാം ഭാഗവും മടക്കി എടുക്കുക. ചൂടോടെ മുറിച്ച്  വിളമ്പാം. 

English Summary: Bread Cheese Omlette

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com