മീൻ കേടാകാതെ ഫ്രഷായി ഫ്രിജിൽ സൂക്ഷിക്കാൻ 2 വഴികൾ
Mail This Article
ഭക്ഷണ സാധനങ്ങൾ മേടിച്ച് കൂട്ടി പാഴാക്കാതെ കരുതലോടെ ഉപയോഗിക്കേണ്ട സമയമാണിത്. പല വീടുകളിലും ഒഴിവാക്കാനാകാത്ത വിഭവമാണ് മീൻ. മീൻ ഫ്രിജിൽ വയ്ക്കുന്നതിന് മുമ്പ് ഇതൊന്നു നോക്കൂ. കേടാകാതെ ദീർഘനാൾ ഫ്രിജിൽ സൂക്ഷിക്കാൻ രണ്ടുവഴികൾ.
1. മീൻ
വെള്ളം
ബോക്സ്
കഴുകി വൃത്തിയാക്കി കറിവെക്കാൻ അല്ലെങ്കിൽ വറുക്കാൻ പാകത്തിന് മീൻ ബോക്സിൽ വയ്ക്കുക. മീൻ മുങ്ങിക്കിടക്കാൻ പാകത്തിന് വെള്ളം നിറയ്ക്കുക. ബോക്സ് അടച്ചു ഫ്രീസറിൽ സൂക്ഷിക്കാം. ആവശ്യമുള്ളപ്പോൾ പുറത്തെടുത്തു വച്ചു ഐസ് പോയശേഷം ഉപയോഗിക്കാം.
2.
- മീൻ -1 കിലോ
- മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
- മുളകുപൊടി - 1/4 ടീസ്പൂൺ
- ഉപ്പ് - 1/4 ടീസ്പൂൺ
- ബോക്സ്
കഴുകി വൃത്തിയാക്കിയ മുറിച്ചെടുത്ത മീനിൽ മഞ്ഞൾപ്പൊടി, മുളകുപൊടി, ഉപ്പ് എന്നിവ നന്നായി തേച്ചുപിടിപ്പിച്ച് ഒരു ബോക്സിൽ ഇട്ട് ഫ്രീസറിൽ സൂക്ഷിക്കാം. ആവശ്യമുള്ളപ്പോൾ തണുപ്പ് പോയതിനു ശേഷം കറിവയ്ക്കാൻ നേരിട്ട് ഉപയോഗിക്കാം. അരപ്പ് തേച്ചശേഷം വറത്തെടുക്കാം.
English Summary: Fish, Fish in Freezer