ADVERTISEMENT

ചൂട് കഞ്ഞികുടിക്കാൻ ചെറുപയർ ഉലർത്തിയതുണ്ടെങ്കിൽ പിന്നെ വേറേ കറി വേണ്ട.

ചേരുവകൾ

  • ചെറുപയർ - 1/2 കപ്പ് 
  • സവാള – 3 ടേബിൾ സ്പൂൺ 
  • വെളുത്തുള്ളി തൊലിയോട് കൂടിയത് - 2 
  • ഉണക്കമുളക് - 1 ടീസ്പൂൺ
  • കുരുമുളക് പൊടി - 1/2 ടീസ്പൂൺ
  • കടുക് - 3/4 ടീസ്പൂൺ
  • കറിവേപ്പില - ആവശ്യത്തിന്
  • ഉപ്പ്, വെള്ളം, എണ്ണ – ആവശ്യത്തിന് 

തയാറാക്കുന്ന വിധം

പ്രഷർ കുക്കറിൽ ചെറുപയർ വെള്ളമൊഴിച്ചു വേവിച്ചെടുക്കുക പാനിൽ എണ്ണയൊഴിച്ചു കടുകുപൊട്ടിക്കുക അതിൽ ചതച്ചെടുത്ത ഉള്ളിയും വെളുത്തുള്ളിയും കറിവേപ്പിലയും ചേർത്ത് വഴറ്റി അതിൽ ചതച്ച ഉണക്കമുളകും കുരുമുളകുപൊടിയും ചേർത്ത് മൂപ്പിച്ച് വെന്ത ചെറുപയറും ഉപ്പും ചേർത്തിളക്കി നന്നായി ആവിവരുമ്പോൾ വാങ്ങാം.

English Summary: Cherupayar Ularthiyathu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com