ചോറ് ഉണ്ണാൻ ഉരുളക്കിഴങ്ങു ഫ്രൈ മാത്രം മതി
Mail This Article
ഉരുളക്കിഴങ്ങ് കൊണ്ട് ഇനി ഇങ്ങനെ ഒന്നു ഉണ്ടാക്കി നോക്കു... കിടിലൻ ഉരുളക്കിഴങ്ങു ഫ്രൈ .. ചോറു കാലിയാകുന്നത് അറിയില്ല...
ചേരുവകൾ :
1. ഉരുളകിഴങ്ങ് - 2 എണ്ണം (വണ്ണം കുറച്ചു നീളത്തിൽ അരിഞ്ഞത് )
2. കടുക് - 1/2 ടീസ്പൂൺ
3. കായപ്പൊടി - 1/4 ടീസ്പൂൺ
4. മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
5. മുളകുപൊടി - 1 ടീസ്പൂൺ
6. ജീരകപ്പൊടി - 1/4 ടീസ്പൂൺ
7. ഗരം മസാല - 1/4 ടീസ്പൂൺ
8. കറിവേപ്പില - 1 തണ്ട്
9. ഉപ്പ് - ആവശ്യത്തിന്
10. എണ്ണ - 11/2 ടീസ്പൂൺ
തയാറാക്കുന്ന വിധം
ഒരു പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. അതിലേക്കു കായപ്പൊടി ഇട്ട് നന്നായി ഇളക്കുക. അരിഞ്ഞു വച്ച ഉരുളക്കിഴങ്ങും ഉപ്പും ഇട്ട് നന്നായി ഒരു മിനിറ്റ് വറക്കുക. അതിനുശേഷം അടച്ചു വച്ചു വേവിക്കുക. അതിലേക്കു മഞ്ഞൾപ്പൊടി, മുളകുപൊടി, ജീരകപ്പൊടി എന്നിവ ഇട്ട് നന്നായി ഇളക്കുക. അതിനു ശേഷം ഗരം മസാല ഇട്ട് കൊടുത്ത് ഫ്രൈ ചെയ്യുക. അവസാനം കറിവേപ്പില കൂടി ഇട്ട് ഒരു 2 മിനിറ്റ് ഇളക്കുക. കിടിലൻ ഉരുളക്കിഴങ്ങു ഫ്രൈ റെഡി.
English Summary: Potato Fry