ഡാർക്ക് ചിക്കൻ, വീക്കെൻഡ് മെനുവിലെ താരം
Mail This Article
ചിക്കൻ വറക്കലും പൊരിക്കലും ഇല്ലാതെ അഡാർ രുചിയിൽ തയാറാക്കിയാലോ?
ചേരുവകൾ
1. ചിക്കൻ - അര കിലോ
2. മുളക്പൊടി - മൂന്ന് ടീസ്പൂൺ
3. മഞ്ഞൾപൊടി - കാൽ ടീസ്പൂൺ
4. ഉപ്പ് -ആവശ്യത്തിന്
5. കറുവ - ചെറിയ പീസ്
6. ഗ്രാമ്പു - നാല് എണ്ണം
7. ഏലയ്ക്ക - മൂന്ന് എണ്ണം
8. കുരുമുളകുപൊടി - ഒരു ടീസ്പൂൺ
9. ഇഞ്ചി -ചെറിയ പീസ്
10. വെളുത്തുള്ളി - 10 എണ്ണം
11. നാരങ്ങാനീര് - ഒരു ടീസ്പൂൺ
12. വെളിച്ചെണ്ണ -ആവശ്യത്തിന്
13. സവാള - 2 എണ്ണം
14. കറിവേപ്പില - മൂന്ന് തണ്ട്
തയാറാക്കുന്ന വിധം
ചിക്കൻ നന്നായി കഴുകി ചെറിയ പീസ് ആക്കുക . രണ്ട് തൊട്ട് പത്ത് വരെയുള്ള ചേരുവകൾ നന്നായി അരക്കുക . അരപ്പിൽ നാരങ്ങാനീര് കൂടി ചേർത്തിളക്കി ചിക്കനിൽ പുരട്ടി ഒരു മണിക്കൂർ വെയ്ക്കുക . പാനിൽ എണ്ണ ചൂടാക്കി സവാളയും കറിവേപ്പിലയും വറുത്തു കോരുക . അതിനുശേഷം സവാളയും കറിവേപ്പിലയും കൈകൊണ്ട് പൊടിച്ചു വയ്ക്കുക . ഒരു മണിക്കൂറിന് ശേഷം മസാല പുരട്ടി വച്ച ചിക്കൻ എണ്ണയിൽ രണ്ട് വശവും മൂപ്പിച്ചെടുക്കുക . മറ്റൊരു പാനിൽ വറുത്ത ചിക്കനും പൊടിച്ച സവാളയും,കറിവേപ്പിലയും ചേർത്ത് രണ്ടര കപ്പ് വെള്ളവും ഒഴിച്ച് വേവിക്കുക. ചാറു കുഴഞ്ഞ പരുവത്തിൽ വാങ്ങി ഉപയോഗിക്കാം.
English Summary: Each dish is unique and caters to different taste buds.