ADVERTISEMENT

വളരെ കുറഞ്ഞ ചിലവിൽ വീട്ടിലുള്ള ചേരുവകൾ കൊണ്ട് വെജ് പിസ്സ ഞൊടിയിടയിൽ തയാറാക്കാം.

ചേരുവകൾ :

  • 1. യീസ്റ്റ് – 1 ടേബിൾ സ്പൂൺ
  • 2. ഉപ്പ്
  • 3. പഞ്ചസാര – 1 ടേബിൾ സ്പൂൺ
  • 4. മൈദ – 250 ഗ്രാം
  • 5. തക്കാളി – 2 
  • 6. സവാള  – 2
  • 7. വെളുത്തുള്ളി –10 അല്ലി
  • 8. വറ്റൽ മുളക് – 6
  • 9. ഗ്രാമ്പു –  2
  • 10. കറുകപ്പട്ട – 2
  • 11. കാപ്സിക്കം – 1
  • 12. മൊസറല്ല ചീസ്

തയാറാക്കുന്ന വിധം:

 ∙1 - 3 വരെയുള്ള ചേരുവകൾ ഇളം ചൂടൂവെള്ളം ചേർത്ത് 10 മിനിറ്റ് വയ്ക്കുക.

∙ മൈദ, ഒരു നുള്ള് ഉപ്പും യീസ്റ്റ് മിശ്രിതവും ചേർത്ത് ഇളം ചൂടൂവെള്ളത്തിൽ കുഴച്ച് എടുക്കുക. കുഴച്ച് എടുത്ത മാവിൽ എണ്ണ പുരട്ടി ഒരു മണിക്കൂർ പൊങ്ങാനായി അനുവദിക്കുക

∙ 5-10 വരെയുള്ള ചേരുവകൾ കുക്കറിൽ വേവിച്ച് മിക്സിയിൽ വെണ്ണ പോലെ അരച്ച് എടുക്കുക.ഈ മിശ്രിതം അടുപ്പിൽ വെച്ച് ഒരു നുള്ള് ഉപ്പും ഒരു ടീസ്പൂൺ പഞ്ചസാരയും ചേർത്ത് വെള്ളം വറ്റിച്ച് സോസ് രൂപത്തിൽ തയാറാക്കി എടുക്കുക.

∙ പൊങ്ങി വന്ന മാവ് നന്നായി ഫോൾഡ് ചെയ്ത് എടുക്കുക. പിസ പാനിൽ എണ്ണ പുരട്ടി മാവ് പിസയുടെ രൂപത്തിൽ പരത്തി സോസ് പുരട്ടി കാപ്സികം, സവോള എന്നിവ കഷ്ണങ്ങളാക്കിയതും ചീസും ചേർത്ത് നീരത്തുക.

∙ പ്രീ ഹീറ്റ് ചെയ്ത അവ്നിൽ തയാറാക്കിയ പിസ്സ 180 ഡിഗ്രിയിൽ  15 മിനിറ്റ് ബേക്ക് ചെയ്യുക.

English Summary: This is a basic Vegetable pizza

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com