ADVERTISEMENT

 ചോറിനും ചപ്പാത്തിക്കുമൊപ്പം കിടിലൻ രുചിയിൽ പോർക്ക് ഫ്രൈ തയാറാക്കിയാലോ?

ചേരുവകൾ 

  • പോർക്ക് – 2 കിലോഗ്രാം 
  • ചെറിയ ഉള്ളി – 15 എണ്ണം 
  • സവാള –  4 എണ്ണം 
  • ഇഞ്ചി – രണ്ടു വലിയ കഷ്ണം 
  • വെളുത്തുള്ളി  – 2 തുടം 
  • പച്ചമുളക് – 8 എണ്ണം
  • തക്കാളി – രണ്ടെണ്ണം (മീഡിയം സൈസ് )
  • മഞ്ഞൾപ്പൊടി – ഒന്നര ടീസ്പൂൺ 
  • മല്ലിപ്പൊടി – 3 ടേബിൾ സ്പൂൺ 
  • മുളകുപൊടി – 3 ടേബിൾ സ്പൂൺ
  • കുരുമുളക് പൊടി – ഒരു ടേബിൾ സ്പൂൺ 
  • ഗരം മസാല – ഒരു ടേബിൾ സ്പൂൺ
  • കറിവേപ്പില – ആവശ്യത്തിന് 
  • വെളിച്ചെണ്ണ – ആവശ്യത്തിന് 
  • ഉപ്പ് – ആവശ്യത്തിന് 

തയാറാക്കുന്ന വിധം

പോർക്ക് ആദ്യം മസാല തിരുമ്മി വയ്ക്കണം. അതിനായി പോർക്കിൽ മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി ,കുരുമുളക് പൊടി, ഗരം മസാല, ഉപ്പുപൊടി, ഒരു സവാള അരിഞ്ഞത്, വെളുത്തുള്ളി , ഇഞ്ചി, പച്ചമുളക്, കറിവേപ്പില, കുറച്ച് വെളിച്ചെണ്ണ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് അര മണിക്കൂർ വയ്ക്കണം.

അര മണിക്കൂറിന് ശേഷം ഒരു കുക്കറിലേക്ക് മാരിനേറ്റ് ചെയ്ത് വെച്ച പോർക്ക് ഇട്ടുകൊടുത്ത് വേവിക്കണം. കുക്കറിൽ ഒരു വിസിൽ വന്നാൽ സ്റ്റൗ സിമ്മിലാക്കി 10 മിനിറ്റ് വയ്ക്കണം.10 മിനിറ്റിനു ശേഷം സ്റ്റൗ ഓഫ് ചെയ്ത് കുക്കറിലെ പ്രഷർ കളഞ്ഞു കുക്കർ തുറക്കണം.  പോർക്ക് കോരി എടുത്ത് മറ്റൊരു പാത്രത്തിലേക്ക് മാറ്റുക.

ഒരു ഉരുളി ചൂടായി വരുമ്പോൾ വെളിച്ചെണ്ണ ഒഴിക്കുക. ചെറിയ ഉള്ളി അരിഞ്ഞതും കറി വേപ്പിലയും ചേർത്ത് വഴറ്റുക. ഇതിലേക്ക് സവാള (3 എണ്ണം ) കൂടി ചേർത്ത് വഴറ്റുക വേഗം വഴന്നു കിട്ടാൻ അൽപ്പം ഉപ്പുകൂടി ചേർക്കുക. സവാള ചെറുതായി വഴന്ന് വരുമ്പോൾ വെളുത്തുള്ളി, ഇഞ്ചി,പച്ചമുളക് എന്നിവകൂടി ചേർത്ത് നന്നായി വഴറ്റുക. നന്നായി വഴന്നു ശേഷം മുളക്പൊടി ,മല്ലിപ്പൊടി എന്നിവ ചേർത്ത് പച്ച മണം മാറുന്നത് വരെ വഴറ്റുക. ഇതിലേക്ക് തക്കാളി കൂടി ചേർത്ത് വഴറ്റുക.

ഇതിലേക്ക് പോർക്ക് വേവിച്ച വെള്ളം ഒരു ഗ്ലാസ് കൂടി ചേർത്ത് നന്നായി മിക്സ് ചെയ്ത ശേഷം എടുത്തു വച്ച  പോർക്ക് ചേർത്ത് കൊടുത്തു മിക്സ് ചെയ്തു നന്നായി ഡ്രൈ ആക്കുക. ഇതിലേക്ക് കുറച്ചു കുരുമുളക് പൊടിയും ഗരം മസാല പൊടിയും ചേർത്ത് ഇടക്ക് ഇളക്കി കൊടുത്ത് ഡ്രൈ ആക്കി എടുത്താൽ നമ്മുടെ കേരള പോർക്ക് ഫ്രൈ റെഡി.

English Summary : Pork cooked and roasted with chilli and spices

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com