ചോറിനൊപ്പം മാജിക്ക് മസാല മത്തി ഫ്രൈ
Mail This Article
×
മത്തിയുടെ സ്ഥിരം മണം ഒന്നും ഇല്ലാതെ നല്ല കിടിലൻ ആയി ആർക്കും കഴിക്കാൻ ഇഷ്ട്ടപ്പെടുന്ന ഒരു അടിപൊളി മത്തി ഫ്രൈ.
ചേരുവകൾ :
- മത്തി – അര കിലോ
- മുളകുപൊടി - 1 ടേബിൾസ്പൂൺ
- മഞ്ഞൾപ്പൊടി - 1 /2 ടേബിൾ സ്പൂൺ
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 2 ടേബിൾസ്പൂൺ
- പുതിന ഇല - ഒരു പിടി
- മല്ലിയില - ഒരു പിടി
- കുരുമുളക് പൊടി - 1 ടീസ്പൂൺ
തയാറാക്കുന്ന വിധം
മേൽപ്പറഞ്ഞ എല്ലാ ചേരുവകളും ആവശ്യത്തിന് ഉപ്പ് ചേർത്ത് ഒട്ടും വെള്ളം ചേർക്കാതെ ഒരു മിക്സിയിൽ അടിച്ചു നല്ല കുഴമ്പാക്കി എടുക്കുക. മത്തി നന്നായി വരഞ്ഞു അതിൽ ഈ ചേരുവ ചേർത്ത് 1 മണിക്കൂർ വയ്ക്കുക. ശേഷം നന്നായി തിളച്ച വെളിച്ചെണ്ണയിൽ മുങ്ങി കിടന്ന് വറുക്കാൻ പാകത്തിന് വറുത്ത് കോരുക . മസാല കരിഞ്ഞുപോകാതെ പാതി ആവുമ്പോൾ മറിച്ചിട്ട് വേവിച്ച് എടുക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.