ADVERTISEMENT

കർക്കടകം മനസും ശരീരവും ശുദ്ധമാക്കാൻ കിട്ടുന്ന അവസരം. ശരീരം ശുദ്ധമാക്കുന്നതിനൊപ്പം വരുന്ന വർഷങ്ങളിലേക്കു വേണ്ട പ്രതിരോധ ശക്തിയും ഉൗർജവും കൈവരിക്കേണ്ടതും കർക്കിട മാസത്തിലാണ്. കോവിഡ് ഉൾപ്പെടെയുള്ള രോഗങ്ങൾ വെല്ലുവിളി ഉയർത്തുന്ന ഇൗ നാളുകളിൽ ശരീരത്തിന്റെ പ്രതിരോധ ശേഷിയുടെ മൂർച്ച വർധിപ്പിക്കേണ്ടതിന്റെ പ്രധാന്യവും ഏറി. ശരീരത്തെ ശുദ്ധമാക്കാനും പ്രതിരോധ ശേഷി വർധിപ്പിക്കാനും കഴിവുള്ള മഞ്ഞളും കുരുമുളകും ഉൾപ്പെടെയുള്ള ചേരുവുകൾ ചേർത്തു തയാറാക്കുന്ന ടർമറിക് ജിഞ്ചർ ടീ പരീക്ഷിച്ചു നോക്കൂ. ടീ എന്നു വിശേഷണമുണ്ടെങ്കിലും ഇതിൽ ചായപ്പൊടി അൽപം പോലും ചേർക്കുന്നില്ല. 

ടർമറിക് – ‍ജിഞ്ചർ ടീ

ചേരുവകൾ 

  • മഞ്ഞൾപ്പൊടി - അര ടീസ്പൂൺ 
  • ചെറിയ കഷ്ണം കറുവപ്പട്ട പൊടിച്ചത് 
  • കുരുമുളക് പൊടി - കാൽ ടീസ്പൂൺ 
  • ശർക്കര -ഒരു ടീസ്പൂൺ 
  • നാരങ്ങ -ഒരു ടീസ്പൂൺ 
  • ഇഞ്ചി ചതച്ചത് -ഒരു ടീസ്പൂൺ 
  • വെള്ളം - ഒരു കപ്പ് 

പാകം ചെയുന്ന വിധം 

പാനിൽ ഒരു കപ്പ് വെള്ളം എടുത്ത് ചൂടാക്കുക. അതിലേക്ക് മഞ്ഞൾപ്പൊടി ചേർത്ത് ഇളക്കുക. അതിന് ശേഷം ഇഞ്ചി ചതച്ചത് ചേർത്ത് ഇളക്കി കൊടുക്കുക. ഇതിലേക്ക് കുരുമുളകു പൊടിയും, കറുവപ്പട്ട പൊടിച്ചതും ശർക്കരയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക . അൽപം ചൂടറിയതിനു ശേഷം അരിച്ചെടുക്കുക അതിലേക്ക് നാരങ്ങാ നീര് കൂടി ചേർത്ത് ഇളക്കി ഉപയോഗിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com