ADVERTISEMENT

ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ആഘോഷപൂർവ്വം രക്ഷാബന്ധൻ അഥവാ രാഖി എന്ന ഉത്സവം കൊണ്ടാടുന്ന ദിവസമാണിന്ന്. ധാരാളം മധുര പലഹാരങ്ങൾ ഈ ചടങ്ങിൽ ഉപയോഗിക്കാറുണ്ട്. അതിൽ പ്രധാനമായ ഒരു മധുര രുചി പരിചയപ്പെടാം, പാലും നെയ്യും പഞ്ചസാരയും കുറുക്കിയെടുക്കുന്ന "കൽക്കണ്ട് " എന്ന അപൂർവ സ്വാദ്.

ചേരുവകൾ :

  • പാൽ -2 ലിറ്റർ 
  • നാരങ്ങ നീര് -1ടേബിൾ സ്പൂൺ 
  • പഞ്ചസാര -150 ഗ്രാം 
  • നെയ്യ് -2 ടേബിൾ സ്പൂൺ 

തയാറാക്കുന്ന വിധം

പാൽ തിളപ്പിച്ച ശേഷം അത് കുറുക്കി കട്ടിയാവാൻ വേണ്ടി 15 മിനിറ്റിലധികം ഇളക്കി കൊടുത്ത് തിളപ്പിക്കണം. പാത്രത്തിലെ പാൽ കുറുകി  ഏകദേശം  പകുതിയാകുമ്പോൾ  കട്ടിയായ പാലിലേക്ക് നാരങ്ങ നീരും ചേർത്തിളക്കി വീണ്ടും തിളപ്പിക്കണം. ഇതിലേക്ക്  പഞ്ചസാര ചേർത്തിളക്കി ബ്രൗൺ നിറമാകും വരെ തിളപ്പിച്ച്‌ നെയ്യും ചേർത്തിളക്കണം. തയാറായികഴിഞ്ഞ ഈ മിശ്രിതം ഒരു കുഴിയുള്ള ട്രേയിൽ നിറച്ചശേഷം ചൂടാറും വരെ സൂക്ഷിക്കണം. 15 മിനിറ്റിന് ശേഷം ട്രേയിൽ നിന്നെടുത്ത്‌ ഇഷ്ടമുള്ള രൂപത്തിൽ മുറിച്ചെടുത്ത് കഴിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com