കറിവേപ്പില പൊടിച്ച് ചമ്മന്തിപ്പൊടി തയാറാക്കാം
Mail This Article
×
കേരളീയ കറിക്കൂട്ടുകളിൽ കറിവേപ്പിലയില്ലാത്ത കറികൾ വളരെ കുറവാണ്. രോഗ പ്രതിരോധത്തിന് സഹായിക്കുന്ന ഔഷധ ഗുണങ്ങളുള്ള കറിവേപ്പില ഉപയോഗിച്ച് ഒരു ചമ്മന്തി പൊടി തയാറാക്കിയാലോ. ചോറിനും ചപ്പാത്തിക്കുമൊപ്പം ഉപയോഗിക്കാവുന്ന സ്വാദേറുന്ന ഒന്നാണിത്.
ചേരുവകൾ :
- കൊത്തമല്ലി - 1 ടേബിൾ സ്പൂൺ
- കടല പരിപ്പ്, ഉഴുന്ന് പരിപ്പ് - 1/2 ടേബിൾ സ്പൂൺ വീതം
- വറ്റൽ മുളക് - 20 എണ്ണം
- പുളി (കുരു കളഞ്ഞത് ) - ഒരു ചെറുനാരങ്ങ വലുപ്പത്തിൽ
- കറിവേപ്പില - 300 ഗ്രാം
- കല്ലുപ്പ് - 1 1/2 ടീ സ്പൂൺ
- ശർക്കര (പൊടിച്ചത് ) - 1 ടീ സ്പൂൺ
തയാറാക്കുന്ന വിധം
ചീന ചട്ടി ചൂടാക്കി മല്ലി വറക്കുക. അതിലേക്ക് പരിപ്പുകളും ചേർക്കുക. ഇത് ബ്രൗൺ നിറമാകും വരെ വറുത്തശേഷം മുളകും ചേർത്ത് 5 മിനിറ്റ് വറക്കുക. ശേഷം ഇതിലേക്ക് പുളിയും ചേർക്കാം. കറിവേപ്പില ഇതിലേക്കിട്ട് പൊടിക്കാനുള്ള പാകമാകുംവരെ വറക്കുക. ഇതിൽ ഉപ്പ്, ശർക്കര എന്നിവയും ചേർക്കാം. ചീനച്ചട്ടി തണുത്ത ശേഷം ഈ ചേരുവകളെല്ലാം മിക്സിയിൽ പൊടിച്ചെടുക്കുക. ഇത് ആഴ്ചകളോളം കേടുകൂടാതെ സൂക്ഷിക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.