രോഗപ്രതിരോധം കൂട്ടാൻ നാരങ്ങാവെള്ളം ഇങ്ങനെ തയാറാക്കാം
Mail This Article
×
വ്യത്യസ്തവും രുചികരവുമായ രീതിയിൽ വീട്ടിൽ ഉള്ള സാധങ്ങൾ കൊണ്ട് ഇമ്മ്യൂണിറ്റി ബൂസ്റ്റിംഗ് സ്പെഷൽ നാരങ്ങ വെള്ളം തയാറാക്കാം.
ചേരുവകൾ
- നാരങ്ങ - തൊലി കളഞ്ഞത് - ഒന്ന്
- കാരറ്റ് - ചെറിയ പീസ്
- പുതിനയില - ആവശ്യത്തിന്
- ഇഞ്ചി - 1 ചെറിയ പീസ്
- വെള്ളം - 1 ഗ്ലാസ്
- ഡ്രൈ നട്സ് – 1-2 ടേബിൾ സ്പൂൺ വെള്ളത്തിൽ കുതിർത്തത്
- പഞ്ചസാര സിറപ്പ് - മധുരത്തിന് ആവശ്യമായത്
തയാറാക്കുന്ന വിധം
ഒരു മിക്സിയുടെ ജാറിൽ നാരങ്ങ തൊലികളഞ്ഞത്, കാരറ്റ് , കുറച്ച് വെള്ളം ചേർത്ത് അടിച്ച് എടുക്കുക. ഒന്ന് അരിച്ചതിന് ശേഷം വീണ്ടും മിക്സിയുടെ ജാറിലേക്ക് ഈ നാരങ്ങാ വെള്ളവും ഇഞ്ചി , പുതിനയില, ചെറിയ ചൂടുവെള്ളത്തിൽ കുതിർത്ത ഡ്രൈ നട്സും ആവശ്യത്തിന് പഞ്ചസാര സിറപ്പും ചേർത്ത് ഉപയോഗിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.