അടുത്ത ഓണക്കാലം വരെ മറക്കാത്ത രുചിയിൽ ഉഗ്രൻ പായസം
Mail This Article
പാൽക്കട്ടി പായസം, അടുത്ത ഓണക്കാലം വരെ മറക്കാത്ത രുചിയിലൊരുക്കാവുന്ന ഉഗ്രൻ പായസം. പാൽക്കട്ടി എന്നു കേൾക്കുമ്പോൾ തന്നെ പ്രധാന ചേരുവ എന്താണെന്നു മനസിലായിക്കാണുമല്ലോ. അതേ, പനീറാണ് ഇൗ പായസയസിന്റെ പ്രധാന രുചിക്കൂട്ട്. പാലിന്റെ എല്ലാ നൻമകളും ഇൗ പായസത്തിലൂടെ ലഭിക്കുമെന്നതിനാൽ ആരോഗ്യകരവുമാണ്. പഞ്ചസാര, കണ്ടെൻസ്ഡ് മിൽക്ക് തുടങ്ങിയ നമ്മുടെ രുചിക്കനുസരിച്ചും ആവശ്യത്തിനും ചേർത്താൽ മതി. വളരെക്കുറച്ചു സമയം കൊണ്ടു തന്നെ എളുപ്പത്തിൽ തയാറാക്കാവുന്ന പായസമാണ് പാൽക്കട്ടി പായസം. എങ്കിൽ ഇത്തവണ ഓണത്തിന് പാൽക്കട്ടി പായസം തന്നെ ആവട്ടെ നമ്മുടെ സ്പെഷ്യൽ ഐറ്റം; അല്ലേ..?
ചേരുവകൾ
- പാൽ - 3 കപ്പ്
- പനീർ - 200 ഗ്രാം
- പഞ്ചസാര - 1/2 കപ്പ്
- കണ്ടെൻസ്ഡ് മിൽക്ക് - 2 ടേബിൾ സ്പൂൺ
- ചവ്വരി തരിയായി പൊടിച്ചത് - 1/4 കപ്പ്
- ബദാം
- കശുവണ്ടി
- പിസ്താ
- ഏലയ്ക്കാ പൊടിച്ചത്
പാകം ചെയ്യുന്ന വിധം
ഉരുളിയിൽ പാൽ ഒഴിച്ച് തിളപ്പിക്കുക അതിലേക്ക് ഗ്രേറ്റ് ചെയ്ത് വെച്ചിരിക്കുന്ന പനീർ ചേർത്ത് കൊടുക്കുക നന്നായി തിളച്ചു കഴിയുമ്പോൾ പഞ്ചസാര ചേർത്ത് കൊടുക്കണം. അതിന് ശേഷം ചവ്വരി ചേർത്ത് നന്നായി ഇളക്കുക. പായസം കുറുകി വരുമ്പോൾ അതിലേക്ക് കണ്ടെൻസ്ഡ് മിൽക്ക് ചേർക്കുക. നന്നായി ഇളക്കി യോജിപ്പിച്ചതിന് ശേഷം ഏലയ്ക്കാപൊടിയും നട്സും ചേർത്ത് ഇളക്കി ചൂടോടെ വിളമ്പാം.