ADVERTISEMENT

സദ്യയിലെ ഒഴിച്ചു കൂടാനാവാത്ത വിഭവമാണ് അവിയൽ, രുചികരമായി ഇങ്ങനെ തയാറാക്കാം.

ചേരുവകൾ

  • ·        ചേന  ഒരു കഷണം 
  • ·        നേന്ത്ര കായ ഒരെണ്ണം 
  • ·        മുരിങ്ങക്കായ  രണ്ടെണ്ണം 
  • ·        കാരറ്റ്  ഒരെണ്ണം 
  • ·        പയർ  8 എണ്ണം 
  • ·        വെള്ളരിക്ക ഒരു കഷ്ണം 
  • ·        കുമ്പളങ്ങ ഒരു കഷ്ണം 
  • ·        നാളികേരം ചിരകിയത്  ഒന്നര കപ്പ് 
  • ·        പച്ചമുളക്  7 എണ്ണം 
  • ·        ഉള്ളി 4 എണ്ണം 
  • ·        മഞ്ഞൾ പൊടി  ഒരു ടീസ്പൂൺ 
  • ·        മുളകുപൊടി കാൽ ടീസ്പൂൺ 
  • ·        ജീരകം  അര ടീസ്പൂൺ 
  • ·        തൈര്  3 ടേബിൾസ്പൂൺ 
  • ·        കറിവേപ്പില ആവശ്യത്തിന് 
  • ·        വെളിച്ചെണ്ണ ആവശ്യത്തിന് 
  • ·        ഉപ്പ് – ആവശ്യത്തിന് 

തയാറാക്കുന്ന വിധം 

പച്ചക്കറികൾ എല്ലാം കഴുകി വൃത്തിയാക്കിയ ശേഷം മുറിച്ചെടുത്ത് അവിയൽ വയ്ക്കുന്ന പാത്രത്തിൽ ഇടുക. 

കഷണങ്ങളിലേക്ക് മഞ്ഞൾ പൊടി ,മുളകുപൊടി, പച്ചമുളക്, ഉപ്പ്, കറിവേപ്പില, വെളിച്ചെണ്ണ എന്നിവ ചേർത്ത് യോജിപ്പിച്ച ശേഷം വേവിക്കാൻ വയ്ക്കാം.ഒരു വാഴ ഇല കൊണ്ട് മൂടി വെച്ച് അതിനു മുകളിൽ ഒരു അടപ്പും (ലിഡ് )വച്ച് മൂടി വേണം വേവിക്കാൻ. മീഡിയം ഫ്ളയിമിൽ ആയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. 

മിക്സിയുടെ ജാറിലേക്ക് നാളികേരം ചിരകിയതും ജീരകവും ഇട്ടുകൊടുക്കുക. മൂന്ന് പൾസ് കൊടുത്ത് നാളികേരം ഒന്ന് ക്രഷ് ചെയ്യുക. ഇതേ നാളികേര കൂട്ടിലേക്ക് ഉള്ളിയും പച്ചമുളകും ചേർത്ത് കൊടുത്തു മിക്സിയിൽ വീണ്ടും മൂന്ന് പൾസ് കൊടുത്തു ക്രഷ് ചെയ്യുക. കുറച്ച് കറിവേപ്പില കൂടി ചേർത്ത് മിക്സിയിൽ മൂന്ന് പൾസ് കൊടുത്താൽ നാളികേരം മിക്സ് റെഡി. 

കഷണങ്ങൾ വെന്ത് വരുമ്പോൾ  തൈര് ചേർത്ത് യോജിപ്പിക്കുക. 

ഇതിലേക്ക് നാളികേരം മിക്സ് ചേർത്ത് മൂടിവെച്ച് 2 മിനിറ്റ് വേവിക്കുക. ശേഷം മൂടി തുറന്ന് നന്നായി യോജിപ്പിച്ച് തീ ഓഫ് ചെയ്യാം. ഇനി കുറച്ച് വെളിച്ചെണ്ണ കൂടി ഒഴിച്ച് മൂടി വയ്ക്കുക. കുറച്ച് സമയം കഴിഞ്ഞാൽ  മൂടി തുറന്നെടുക്കാം. അപ്പോൾ നമ്മുടെ ടേസ്റ്റി അവിയൽ റെഡി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com