തിരുവോണത്തിന് മധുരം പകരാൻ കപ്പ പ്രഥമൻ
Mail This Article
ഓണത്തിന് മധുരം പകരാൻ മലയാളിയുടെ ഇഷ്ടവിഭവം കപ്പ കൊണ്ടൊരു പ്രഥമൻ
ചേരുവകൾ:
- കപ്പ - 1 എണ്ണം
- ശർക്കര -250 ഗ്രാം
- ഒന്നാം പാൽ - 1 കപ്പ് (1 1/2 നാളികേരം )
- രണ്ടാം പാൽ - 1കപ്പ്
- ചുക്ക് പൊടി -1/2 ടീസ്പൂൺ
- നല്ല ജീരകപ്പൊടി - 1/2 ടീ സ്പൂൺ
- അണ്ടിപരിപ്പ് - 3 ടേബിൾ സ്പൂൺ
- ഉപ്പ് - ഒരു നുള്ള്
- നെയ്യ് - 3 ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം:
ആദ്യമായി കപ്പ തൊലി കളഞ്ഞ് വൃത്തിയാക്കിയ ശേഷം നീളത്തിൽ കുറച്ച് മുറിച്ചെടുത്ത് വീണ്ടും ചെറുതാക്കി അടയുടെ ആകൃതിയിൽ മുറിച്ചെടുക്കുക. ശേഷം കുറച്ച് വെള്ളത്തിൽ ഒരു നുള്ള് ഉപ്പിട്ട് മുക്കാൽ ഭാഗം വേവിച്ചെടുക്കുക. ഒരു അരിപ്പയിൽ അരിച്ചെടുത്ത് അതിനു മുകളിൽ കുറച്ച് വെള്ളം ഒഴിച്ച് കൊടുക്കുക.
ശർക്കര ഒരു പാത്രത്തിൽ കുറച്ച് വെള്ളം ചേർത്ത് ഉരുക്കി എടുക്കുക. ശേഷം ഒരു ഉരുളിയിൽ നെയ്യ് ഒഴിക്കുക. വേവിച്ച് വച്ച കപ്പ ഒന്ന് വഴറ്റി എടുക്കുക. അതിലേക്ക് ശർക്കര ഉരുക്കിയത് ചേർത്ത് കൊടുത്ത് നന്നായി വരട്ടി എടുക്കുക. അതിലേക്ക് രണ്ടാം പാൽ ചേർത്തു കൊടുത്തു യോജിപ്പിച്ചെടുക്കുക. അതിലേക്ക് ചുക്ക് പൊടിയും ജീരകപ്പൊടിയും ഉപ്പും ചേർത്ത് കൊടുത്ത് ഇളക്കി എടുക്കുക. ശേഷം ഒന്നാം പാൽ ചേർത്ത് യോജിപ്പിച്ച് തീ ഓഫാക്കാം. അതിലേക്ക് നെയ്യിൽ വറുത്തെടുത്ത അണ്ടിപരിപ്പ് ചേർത്ത് കൊടുക്കുക. രുചികരമായ കപ്പ പ്രഥമൻ റെഡി.