ADVERTISEMENT

സ്ഥിരമായി കഴിക്കുന്ന പായസത്തിന്റെ രുചിയിലുള്ള മുഷിപ്പ് മാറ്റി എല്ലാവരെയും ഒന്ന് ഞെട്ടിക്കാം. സംഗതി സിംപിളും ആണ്. ചേരുവകളും കുറവാണ് . കുറച്ചു അടയും പാലും കണ്ടെൻസ്ഡ് മിൽക്കും മുല്ലപ്പൂവും ഉണ്ടെങ്കിൽ പായസം റെഡി. മുല്ലപ്പൂ ഫ്രഷ് തന്നെ ഉപയോഗിക്കണം എങ്കിൽ മാത്രമേ പായസത്തിന് മണവും രുചിയും ഉണ്ടാവൂ .ഇതിൽ ഏലയ്ക്കാ പൊടിയോ നട്സ് കിസ്മിസ് ഒന്നും തന്നെ ചേർക്കുന്നില്ല കാരണം മുല്ലപ്പൂ പായസം അല്ലേ  അതിന്റെ മണവും രുചിയും അങ്ങനെ തന്നെ പായസത്തിൽ ഉണ്ടാവണം.

ചേരുവകൾ 

  • പാൽ - 1 ലിറ്റർ 
  • പഞ്ചസാര - 2 ടേബിൾ സ്പൂൺ 
  • കണ്ടെൻസ്ഡ് മിൽക്ക് - 1 കപ്പ്‌ 
  • അട - 200 ഗ്രാം 
  • മുല്ലപ്പൂ 

പാകം ചെയ്യുന്ന വിധം 

ആദ്യം അട വേവിച്ചു തണുത്ത വെള്ളത്തിൽ കഴുകി അതിന്റെ പശ മാറ്റി വെയ്ക്കണം. അതിന് ശേഷം ഉരുളിയിൽ പാൽ ഒഴിച്ച് തിളപ്പിക്കണം. പാൽ തിളച്ചു കഴിയുമ്പോൾ അട ചേർക്കണം. അട ചേർത്ത് നന്നായി ഇളക്കുക അതിലേക്ക് പഞ്ചസാര ചേർത്ത് നന്നായി യോജിപ്പിക്കണം. അതിന് ശേഷം കണ്ടെൻസ്ഡ് മിൽക്ക് ചേർത്ത് ഇളക്കണം. പായസം ഒന്ന് കുറുകി തുടങ്ങുമ്പോൾ കുറച്ചു പാൽ കൂടി ഒഴിച്ച് തിളപ്പിക്കണം എന്നിട്ട് തീ ഓഫ്‌ ചെയ്തിട്ട് ഒരു തോർത്ത്‌ കൊണ്ട് ഉരുളി മൂടി കെട്ടണം. അതിന്റെ മുകളിലിൽ വാഴയില വെച്ച് കൊടുക്കുക വാഴയിലയുടെ മുകളിൽ ഒരു പാത്രം കൂടി വെച്ച് കൊടുക്കണം. ഒട്ടും ആവി പുറത്തേക്ക് പോവാതിരിക്കാൻ ആണ് ഇങ്ങനെ ചെയുന്നത്. ഈ രീതിയിൽ അര മണിക്കൂർ പായസം വെയ്ക്കുക അതിന് ശേഷം ചൂടോടെ വിളംമ്പാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com