വ്യത്യസ്ത രുചിയിൽ മൂന്ന് പായസങ്ങൾ
Mail This Article
ചിങ്ങമാസത്തിലെ അത്തം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു.ഓണത്തിന്റെ പ്രധാനാകർഷണം ഓണസദ്യയാണ്. 'ഉണ്ടറിയണം ഓണം' എന്നാണ് വയ്പ്. സദ്യ നമ്മൾ അവസാനിപ്പിക്കുന്നത് പായസത്തോട് കൂടിയാണ് .സാധാരണയായി നമ്മൾ പല തരത്തിലുള്ള പ്രഥമൻ, സേമിയ പായസം ,പരിപ്പ് പായസം ഒക്കെയാണ് തയാറാക്കുന്നത് .എന്നാൽ ഈ ഓണത്തിന് രുചിയിൽ വളരെയേറെ വ്യത്യസ്ഥയുള്ള മൂന്ന് പായസങ്ങൾ തയാറാക്കാം
പാൽക്കട്ടി പായസം
പനീറാണു പ്രധാന ചേരുവ. കുറച്ചു ചേരുവകൾ മാത്രം മതി. അതുപോലെ ഈ പായസത്തിന്റെ രുചിയും വളരെ ആകർഷകമാണ് .ഇത് ചൂടോടെയോ തണുപ്പിച്ചോ കഴിക്കാം .ഫ്രഷ് ആയിട്ട് വീട്ടിൽ തന്നെ ഉണ്ടാക്കിയ പനീർ നമുക്ക് ഉപയോഗിക്കാം. ഫ്രഷ് പനീർ ആണ് ഉപയോഗിക്കുന്നത് എങ്കിൽ പാലും മറ്റു ചേരുവകളുമായി ചേരുമ്പോൾ പായസത്തിന് രുചിയും കൂടും . പിന്നെ പലർക്കും ഉണ്ടാകാവുന്ന സംശയം ആണ് പനീർ പായസത്തിന് പുളിപ്പുണ്ടാവുമോ എന്ന്. ഒരിക്കലും ഇല്ല പഞ്ചസാരയും കണ്ടെൻസ്‌ഡ് മിൽക്കും ഒക്കെ ചേർത്താണ് ഈ പായസം തയാറാക്കുന്നത്. പായസം അധികം വായു സഞ്ചാരം ഇല്ലാത്ത പാത്രത്തിൽ രണ്ട് തൊട്ട് മൂന്ന് ദിവസം വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം .ഫ്രീസറിൽ വെയ്ക്കാൻ പാടില്ല.ഫ്രിഡ്ജിൽ വെച്ച പായസം ഓവനിലോ പാനിലോ ഒരു മിനിറ്റ് ഒക്കെ ചൂടാക്കി കഴിക്കാം അമിതമായി ചൂടാക്കരുത് .ആരോഗ്യപരമായും പനീറിനെ ധാരാളം ഗുണങ്ങൾ ഉണ്ട്. പ്രോട്ടീനും കാൽസ്യവുമൊക്കെ ധാരാളമായി പനീറിലുണ്ട്. Read Recipe
പേരയ്ക്ക പായസം
കഴിച്ചു മടുത്ത രുചികളിൽ നിന്നും വ്യത്യസ്തമായ രുചി അതാണ് പേരയ്ക്ക പായസം . വളരെ വേഗത്തിൽ തയാറാക്കാൻ സാധിക്കും.കണ്ടാൽ പ്രഥമൻ പോലെ തന്നെ പക്ഷെ രുചിയോ വളരെയേറെ വ്യത്യസ്തം . പേരക്കയുടെ ഗുണവും മണവും രുചിയും എല്ലാം ഈ പായസത്തിൽ നിന്ന് നമ്മുക്ക് കിട്ടും . ഈ പായസം നമ്മുക്ക് പഞ്ചസാരയും ശർക്കരയും ഉപയോഗിച്ചു തയാറാക്കാം പക്ഷെ ശർക്കരയും പാലും പേരക്കയും കൂടി ചേരുമ്പോൾ അത് മറ്റൊരു ആകർഷകമായ രുചിയായി മാറും. ചൂടോടെയും തണുപ്പിച്ചും കഴിക്കാം. Read Recipe
മുല്ലപ്പൂ പായസം
ആദ്യമായിട്ടായിരിക്കാം ഒരു പക്ഷേ നിങ്ങൾ മുല്ലപ്പൂ പായസത്തെക്കുറിച്ചു കേൾക്കുന്നത്. സ്ഥിരമായി കഴിക്കുന്ന പായസത്തിന്റെ രുചിയിലുള്ള മുഷിപ്പ് മാറ്റി എല്ലാവരെയും ഒന്ന് ഞെട്ടിക്കാം. സംഗതി സിംപിളും ആണ്. ചേരുവകളും കുറവാണ് . കുറച്ചു അടയും പാലും കണ്ടെൻസ്ഡ് മിൽക്കും മുല്ലപ്പൂവും ഉണ്ടെങ്കിൽ പായസം റെഡി. മുല്ലപ്പൂ ഫ്രഷ് തന്നെ ഉപയോഗിക്കണം എങ്കിൽ മാത്രമേ പായസത്തിന് മണവും രുചിയും ഉണ്ടാവൂ .ഇതിൽ ഏലയ്ക്കാ പൊടിയോ നട്സ് കിസ്മിസ് ഒന്നും തന്നെ ചേർക്കുന്നില്ല കാരണം മുല്ലപ്പൂ പായസം അല്ലേ അതിന്റെ മണവും രുചിയും അങ്ങനെ തന്നെ പായസത്തിൽ ഉണ്ടാവണം. Read Recipe