ADVERTISEMENT

ചപ്പാത്തിയുടെ കൂടെയും പൊറോട്ടയുടെ കൂടെയും കഴിക്കാവുന്ന നല്ല രുചിയുള്ള ചിക്കൻ കാശ്മീരി.

ചേരുവകൾ 

  • ചിക്കൻ - അര കിലോ 
  • സവാള - 3 എണ്ണം 
  • തക്കാളി - 2 എണ്ണം 
  • അണ്ടിപ്പരിപ്പ് - 15 എണ്ണം 
  • ഉണക്കമുന്തിരി - ചെറിയ പിടി 
  • ഇഞ്ചി വെളുത്തുള്ളി ചതച്ചത് - 1 ടേബിൾസ്പൂൺ 
  • കാശ്മീരി മുളക് പൊടി - 2 ടീസ്പൂൺ 
  • കാശ്മീരി മുളക് - 4 എണ്ണം ( ചൂട് വെള്ളത്തിൽ കുതിർത്തത് )
  • മഞ്ഞൾ പൊടി - കാൽ ടീസ്പൂൺ 
  • ഗരം  മസാലപൊടി - കാൽ ടീസ്പൂൺ 
  • വെജിറ്റബിൾ ഓയിൽ - 5 ടേബിൾസ്പൂൺ 
  • കുരുമുളക് പൊടി - കാൽ ടീസ്പൂൺ 
  • ജീരകപ്പൊടി - കാൽ ടീസ്പൂൺ 
  • നെയ്യ് - 2 ടീസ്പൂൺ 
  • മല്ലിയില - ഒരു കൈപിടി
  • ഉപ്പ് - ആവശ്യത്തിന് 

തയാറാകുന്നവിധം 

ചിക്കൻ മസാല പൊടികളെല്ലാം ചേർത്ത് മാറ്റിവയ്ക്കാം.  ശേഷം ഒരു ചുവട് കട്ടിയുള്ള പാത്രത്തിൽ കുറച്ച് വെള്ളം ചേർത്ത് വേവിച്ചെടുക്കാം. വേവിച്ച ചിക്കൻനിൽ ഓയിലും നെയ്യും ചേർത്ത് ഇളകിയെടുക്കാം. വേറൊരു പാനിൽ ഓയിൽ ചൂടാക്കി സവാള, തക്കാളി, അണ്ടിപ്പരിപ്പ്, മുന്തിരി  ഇവ വഴറ്റി അരച്ചെടുക്കാം. അരച്ചെടുത്ത ഈ കൂട്ട് ചിക്കനിൽ ചേർത്ത് ഇളക്കിഎടുക്കാം. ഇതിൽ അരച്ച കാശ്മീരി മുളക് പേസ്റ്റ് ചേർക്കാം, ശേഷം മല്ലിയില, വറുത്തുവച്ച അണ്ടിപ്പരിപ്പ് , മുന്തിരി എന്നിവ ചേർത്ത് വാങ്ങാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com