ADVERTISEMENT

മഴക്കാല സായാഹ്നങ്ങളെ സുന്ദരമാക്കാൻ ചായയോടൊപ്പം ചൂട് മുളക് ബജ്ജിയും തക്കാളി ചട്‌ണിയും....  

ചേരുവകൾ 

മുളക് ബജിക്കായി :

  • ബജി മുളക് - 4 എണ്ണം 
  • കടലമാവ്  - 1 കപ്പ് 
  • അരിപ്പൊടി - 2 ടേബിൾസ്പൂൺ
  • കാശ്മീരി മുളകുപൊടി  - 1/2 ടീസ്പൂൺ
  • കായം - 1/4 ടീസ്പൂൺ
  • ഉപ്പ്/ വെള്ളം - ആവശ്യത്തിന് 
  • എണ്ണ - വറുക്കാൻ ആവശ്യത്തിന് 

തക്കാളി ചട്‌ണിക്കായി 

  • തേങ്ങ ചിരകിയത് - 1/2 കപ്പ് 
  • തക്കാളി  - 1 എണ്ണം 
  • ഇഞ്ചി  - ഒരു ചെറിയ കഷ്ണം 
  • വെളുത്തുള്ളി - 5 - 6 അല്ലി 
  • കാശ്മീരി മുളകുപൊടി - 1/4 ടീസ്പൂൺ
  • കായം  - ഒരു നുള്ള് 
  • ഉപ്പ്/ വെള്ളം - ആവശ്യത്തിന് 

തയാറാക്കുന്ന വിധം 

ഓരോ മുളകും ചെറുതായി വരഞ്ഞ് വളരെ ശ്രദ്ധയോടെ ഉള്ളിലെ അല്ലി മാറ്റി എടുക്കുക.

ഇനി കടലമാവിലേക്ക് അരിപ്പൊടി, ഉപ്പ്, കാശ്മീരി മുളകുപൊടി, കായം എന്നിവ ചേർത്ത് കുറേശ്ശേ വെള്ളം ചേർത്ത്, നല്ല  കട്ടിയുള്ള മാവ് തയാറാക്കി എടുക്കുക. വെള്ളം കൂടി പോകാതെ ശ്രദ്ധിക്കേണ്ടതാണ്. വെള്ളം കൂടിയാൽ മാവ് മുളകിൽ പിടിച്ചിരിക്കില്ല. ഒട്ടും കട്ട ഇല്ലാതെ മാവ് തയാറാക്കാൻ ശ്രമിക്കുക. ഇനി ഓരോ മുളകായി മാവിൽ മുക്കി നന്നായി ചൂടായ എണ്ണയിൽ രണ്ട് വശവും നന്നായി വറുത്തെടുക്കാം. മീഡിയം ചൂടിൽ വറുക്കുന്നതാണ് അഭികാമ്യം.

മുളക് ബജിക്ക് ഒപ്പം കഴിക്കാൻ ഒരു തക്കാളി ചട്‌ണി കൂടി തയാറാക്കാം. അതിനായി ഇഞ്ചിയും വെളുത്തുള്ളിയും അല്പം എണ്ണയിൽ ഒന്ന് വഴറ്റി എടുക്കാം. ഇതിലേക്ക് തക്കാളി അരിഞ്ഞതും കൂടി ചേർത്ത് വഴറ്റിയ ശേഷം കാശ്മീരി മുളകുപൊടിയും കായവും ചേർത്ത് ചൂടാക്കി, തീ അണച്ച് തണുക്കാൻ വയ്ക്കാം. നന്നായി തണുത്ത ശേഷം ചിരകി വച്ചിരിക്കുന്ന തേങ്ങയും ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് അരച്ചെടുക്കാം. ആവശ്യമെങ്കിൽ മാത്രം കടുക് വറുത്ത്‌ താളിക്കാവുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com