ഗോതമ്പ് പൊടി കൊണ്ട് പാലപ്പം
Mail This Article
×
ഗോതമ്പ് പൊടി കൊണ്ട് പൂ പോലെയുള്ള സോഫ്റ്റ് പാലപ്പം തയാറാക്കാം. ഗോതമ്പ് അപ്പം ചൂടോടെ കഴിക്കാനാണ് കൂടുതൽ രുചി.
ചേരുവകൾ
- ഗോതമ്പ് പൊടി - ഒന്നര കപ്പ്
- റവ - 2 ടേബിൾ സ്പൂൺ
- പഞ്ചസാര- ഒരു ടേബിൾസ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
- യീസ്റ്റ് - കാൽടീസ്പൂൺ
- തേങ്ങാപ്പാൽ-ഒരു കപ്പ്
- വെള്ളം ആവശ്യത്തിന്
തയാറാക്കുന്ന വിധം
- റവ അരക്കപ്പ് വെള്ളം ചേർത്ത് കുറുക്കിയെടുക്കുക.
- ചൂടാറുമ്പോൾ റവയും, ഗോതമ്പ് പൊടിയും , ബാക്കി ചേരുവകളും തവി കൊണ്ട് നന്നായി യോജിപ്പിച്ച ശേഷം മിക്സിയിൽ ഒരു മിനിറ്റ് അരച്ചെടുക്കുക. ഗോതമ്പുപൊടി ഒരുപാട് നേരം മിക്സിയിൽ അരയ്ക്കാൻ പാടില്ല.
- ഈ മാവ് പുളിച്ചു പൊങ്ങാൻ ആയി അഞ്ചു മുതൽ ആറ് മണിക്കൂർ വരെ വെക്കാം.
- ആവശ്യത്തിന് പഞ്ചസാരയും ഉപ്പും ചേർത്ത് അപ്പച്ചട്ടിയിൽ അപ്പം ചുട്ടെടുക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.