5 മിനിറ്റു കൊണ്ട് ബോംബെ സാൻവിച്ച് റെഡിയാക്കാം
Mail This Article
×
ബ്രഡ് ഉണ്ടോ, എങ്കിൽ ബ്രേക്ക്ഫാസ്റ്റിനും ഡിന്നറിനും വീട്ടിൽ ഉള്ള സാധനങ്ങൾ വെച്ചു തന്നെ വളരേ ഹെൽത്തിയും ടേസ്റ്റിയും ആയിട്ടുള്ള ബോംബെ സാൻവിച് ഉണ്ടാക്കി എടുക്കാം.
ആവശ്യമായ സാധനങ്ങൾ
- ബ്രഡ് - 4 എണ്ണം
- സാലഡ് വെള്ളരിയ്ക്ക
- പുഴുങ്ങിയ കിഴങ്ങ്
- സവാള
- തക്കാളിക്ക
- ബട്ടർ
- കാപ്സികം
- ചാട്ട് മസാല / ഗരം മസാല
ചട്ണി തയാറാക്കാൻ
- മല്ലിയില -ഒരു കപ്പ്
- ഇഞ്ചി - 3 എണ്ണം ചെറുത്
- പച്ചമുളക് - 3 എണ്ണം
- ജീരകം - കാൽ ടീസ്പൂണ്
- നാരങ്ങാ നീര് -1 ടേബിൾസ്പൂൺ
- ഉപ്പ് -ആവശ്യത്തിന്
- വെള്ളം -4 ടേബിൾസ്പൂണ്
തയാറാക്കേണ്ട വിധം
- ചട്ണി തയാറാക്കാൻ ചേരുവകൾ എല്ലാം കൂടെ നന്നായി അരച്ച് വയ്ക്കുക
- ബ്രെഡിൽ ബട്ടർ തേച്ചു പിടിപ്പിക്കുക.
- പുഴുങ്ങിയ കിഴങ്ങ് കനംകുറച്ച് അരിഞ്ഞെടുക്കുകയോ ഗ്രേറ്റ് ചെയ്തിട്ടോ വയ്ക്കണം. അതിൽ ഒരു ടീസ്പൂൺ ബട്ടർ, കാൽ ടീസ്പൂൺ ഉപ്പ് എന്നിവ ഇട്ടു കൊടുത്തു യോജിപ്പിക്കുക.
- ബ്രഡിൽ ചട്ണി തേച്ചു കൊടുക്കുക.
- ഉരുളക്കിഴങ്ങു അടുത്ത ഫില്ലിങ്സായി വയ്ക്കാം.
- കുറച്ചു ചാട്ട് മസാലയോ ഗരം മസാലയോ വിതറുക.
- എടുത്തു വച്ചിരിക്കുന്ന പച്ചക്കറികൾ ചേർത്ത് കൊടുത്തതിനു ശേഷം അടുത്തൊരു ബ്രഡിൽ ചട്ണിയും ബട്ടറും തേച്ച് മുകളിൽ വയ്ക്കാം.
- ഇനി ഒരു ഗ്രിൽപാനോ ദോശക്കല്ലോ എടുത്തു ചൂടാകുമ്പോൾ ബ്രഡ് ഇട്ടു കൊടുത്തു രണ്ടുവശവും ബ്രൗൺ കളർ ആകുന്നത് വരെ മൊരിയിച്ചു എടുക്കുക.
- വിളമ്പുമ്പോൾ ചട്ണി അല്ലെങ്കിൽ ബട്ടർ ചേർക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.