എളുപ്പത്തിൽ ഉണ്ടാക്കാം കോളിഫ്ലവർ കുറുമ
Mail This Article
ചപ്പാത്തിക്കും പൂരിക്കും അപ്പത്തിനും ഒരു പോലെ കൂട്ടാവുന്ന ഒരു അടിപൊളി കറിയാണ് കോളിഫ്ലവർ കുറുമ. വളരെ പെട്ടെന്ന് തയാറാക്കുകയും ചെയ്യാം. വീട്ടിൽ അതിഥികൾ വന്നാൽ ധൈര്യത്തോടെ ഉണ്ടാക്കി വിളമ്പാം.
ചേരുവകൾ :
- കോളിഫ്ലവർ - 1 എണ്ണം
- തേങ്ങാ - 1 കപ്പ്
- ഇഞ്ചി. - 1 കഷ്ണം
- വെളുത്തുള്ളി - 1 കഷ്ണം
- സവാള - 2 എണ്ണം അരിഞ്ഞത്
- തക്കാളി - 1 എണ്ണം
- മുളകുപൊടി - 1 ടീസ്പൂൺ
- ഗരം മസാല - 1 നുള്ള്
- മല്ലിപ്പൊടി - 1 ടീസ്പൂൺ
- മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
- പച്ചമുളക് - 4 എണ്ണം
- ജീരകം - 1 നുള്ള്
- കറിവേപ്പില - 2 തണ്ട്
- ഉപ്പ്, വെളിച്ചെണ്ണ – ആവശ്യത്തിന്.
തയാറാക്കുന്ന വിധം :
തേങ്ങയും ജീരകവും കുറച്ച് തക്കാളിയും അരച്ച് പേസ്റ്റ് രൂപത്തിലാക്കി വയ്ക്കുക.
കോളിഫ്ലവർ മഞ്ഞൾപ്പൊടിയും ഉപ്പും ഇട്ട് തിളപ്പിച്ച് വേവിച്ച് മാറ്റി വയ്ക്കുക.
കുക്കറിൽ വെളിച്ചെണ്ണ ഒഴിച്ചു ചൂടായ ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്ററ് ചേർത്ത് വഴറ്റാം. പച്ചമണം മാറുമ്പോൾ സവാള, പച്ചമുളക്, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി എന്നിവ ഇട്ട് വഴറ്റുക. ആവശ്യത്തിന് ഉപ്പ് ഇടുക, ശേഷം തക്കാളിയും വേവിച്ചു വച്ചിരിക്കുന്നു കോളിഫ്ലവറും ഇട്ടു കൊടുത്തു യോജിപ്പിക്കുക. അതിന് ശേഷം അരച്ച് വച്ചിരിക്കുന്നു തേങ്ങാ ചേർത്ത് ഇളക്കി യോജിപ്പിച്ച് അടച്ച് വച്ച് രണ്ട് മിനിറ്റ് വേവിച്ച് എടുക്കാം.